Image

ഡല്‍ഹി മുത്തൂറ്റ്‌ ശാഖയിലെ വെടിവെയ്‌പ്പ്‌: കോട്ടയം സ്വദേശിനി മരിച്ചു

Published on 12 September, 2011
ഡല്‍ഹി മുത്തൂറ്റ്‌ ശാഖയിലെ വെടിവെയ്‌പ്പ്‌: കോട്ടയം സ്വദേശിനി മരിച്ചു
ഡല്‍ഹി: ഡല്‍ഹിയിലെ മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ശാഖയില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ വെടിവയ്‌പ്പില്‍ പരിക്കേറ്റ്‌ ചികിത്സയില്‍ കഴിയുകയായിരുന്ന കോട്ടയം സ്വദേശിനി പെണ്‍കുട്ടി മരിച്ചു. കോട്ടയം സ്വദേശിനി അനുമോള്‍ ആണ്‌ മരിച്ചത്‌. സെപ്‌തംബര്‍ ഒന്ന്‌ വ്യാഴാഴ്‌ച രാത്രി 7.45നാണ്‌ മുത്തൂറ്റില്‍ വെടിവയ്‌പ്പുണ്ടായത്‌. ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരനായ വിശ്രാംസിങ്‌(22)ആണ്‌ വെടിയുതിര്‍ത്തത്‌.

വെടിയേറ്റ രണ്ട്‌ മലയാളി ജീവനക്കാര്‍ മരിച്ചിരുന്നു. മുത്തൂറ്റ്‌ ഫിനാന്‍സിന്റെ കല്‍ക്കാജി ഗോവിന്ദ്‌പുരി ശാഖയിലെ ജീവനക്കാരായ ജോമേഷ്‌, കൃഷ്‌ണകുമാര്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌. സംഭവത്തിന്‌ ശേഷം വിശ്രാംസിങ്‌ ജീവനൊടുക്കുകയായിരുന്നു. നാല്‌ ജീവനക്കാര്‍ക്കുനേരെ തുടരെ വെടിവെച്ചശേഷം ഇയാള്‍ സ്വയം തലയില്‍ വെടിവെച്ച്‌ മരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക