Image

ഇന്ത്യയിലെ ആദ്യ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥ തൂങ്ങിമരിച്ചു

Published on 12 September, 2011
ഇന്ത്യയിലെ ആദ്യ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥ തൂങ്ങിമരിച്ചു
ഡല്‍ഹി: വ്യാജ പരാതിയെ തുടര്‍ന്ന്‌ കോര്‍ട്ട്‌ മാര്‍ഷലിനു വിധേയയായ ഇന്ത്യയിലെ ആദ്യ എയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥ അഞ്‌ജലി ഗുപ്‌ത ആത്മഹത്യ ചെയ്‌തു. സുഹൃത്തായ അമിത്‌ ഗുപ്‌തയുടെ ഭോപ്പാലിലുള്ള വീട്ടില്‍ വെച്ചാണ്‌ ഇവര്‍ ജീവനൊടുക്കിയത്‌. സൈന്യത്തിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ പീഢിപ്പിക്കുന്നുവെന്ന പരാതിയുമായി മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയിരുന്നു. പരാതി വ്യാജമാണെന്ന്‌ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 2005ല്‍ സൈന്യത്തില്‍ നിന്നു പിരിച്ചുവിട്ടു.

ഇപ്പോള്‍ ജോലി ചെയ്യുന്ന ബാംഗ്ലൂരില്‍ നിന്നും സെപ്‌തംബര്‍ ഏഴാം തിയ്യതിയാണ്‌ അഞ്‌ജലി ഭോപ്പാലിലെത്തിയത്‌. മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട്‌ അമിത്‌ എട്ടാം തിയ്യതി ഡല്‍ഹിക്കു പോയിരുന്നു.എന്നാല്‍ മരണത്തില്‍ അസ്വഭാവിതകയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക