Image

ഡാലസ് മലങ്കര കത്തോലിക്ക ഇടവക തിരുനാള്‍ സമാപിച്ചു

Published on 12 September, 2011
ഡാലസ് മലങ്കര കത്തോലിക്ക ഇടവക തിരുനാള്‍ സമാപിച്ചു
ഡാലസ് : മലങ്കര കത്തോലിക്കാസഭയുടെ ഡാലസിലുള്ള പരിശുദ്ധ ദൈവമാതാവിന്റെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഇടവകയുടെ ഈ വര്‍ഷത്തെ പെരുന്നാള്‍ സാഘോഷം കൊണ്ടാടി. ഓഗസ്റ്റ് 28-ാം തീയതി ഫാ ഇഗ്നേഷ്യസ് ഒഐസി അര്‍പ്പിച്ച ദിവ്യബലിക്കു ശേഷം ഇടവക വികാരി ഫാ ജോസഫ് നെടുമാന്‍കുഴിയില്‍ തിരുനാള്‍ കൊടിയേറ്റി.

തുടര്‍ന്ന് 8 ദിവസവും വൈകുന്നേരം വിശുദ്ധ ബലി അര്‍പ്പണവും പരിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ഥനയും ഉണ്ടായിരുന്നു. മൂന്നാം തീയതി വൈകുന്നേരം സീറോ മലബാര്‍ കത്തോലിക്കാ ഇടവക വികാരി ഫാ ജോജി സെബാസ്റ്റിയന്‍ വചന സന്ദേശം നല്‍കി. അതേ തുടര്‍ന്ന് ജപമാല പ്രദക്ഷിണവും നടന്നു. ഞായറാഴ്ച രാവിലെ ബത്തേരി രൂപതാ ബിഷപ്പ് ജോസഫ് മാര്‍ തോമസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ ആഘോഷമായ വി കുര്‍ബാനയും അതേ തുടര്‍ന്ന് നേര്‍ച്ചവിളമ്പും നടന്നു. മസ്‌കിറ്റില്‍ പുതിയ ദേവാലയം നിര്‍മിച്ചതിനു ശേഷമുള്ള ആദ്യത്തെ തിരുനാളാഘോഷമായിരുന്നു ഈ വര്‍ഷത്തേത്.

തിരുനാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ ജോസഫ് നെടുമാന്‍കുഴിയിലും ഇടവക സെക്രട്ടറി വിജി ചെമ്പനാലും ട്രഷറാര്‍ മാത്യു വര്‍ഗീസും നേതൃത്വം നല്‍കി.

വാര്‍ത്ത അയച്ചത് : ജോര്‍ജ് ചെമ്പനാല്‍
ഡാലസ് മലങ്കര കത്തോലിക്ക ഇടവക തിരുനാള്‍ സമാപിച്ചുഡാലസ് മലങ്കര കത്തോലിക്ക ഇടവക തിരുനാള്‍ സമാപിച്ചുഡാലസ് മലങ്കര കത്തോലിക്ക ഇടവക തിരുനാള്‍ സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക