Image

പ്രശസ്ത മജീഷ്യന്‍ പ്രൊഫസര്‍ മുതുകാടിനും സംഘത്തിനും ഡാളസ്സില്‍ വന്‍വരവേല്‍പ്പ്

ഷാജി രാമപുരം Published on 12 September, 2011
പ്രശസ്ത മജീഷ്യന്‍ പ്രൊഫസര്‍ മുതുകാടിനും സംഘത്തിനും ഡാളസ്സില്‍  വന്‍വരവേല്‍പ്പ്
ഡാലസ് : അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി വിവിധ സ്റ്റേജുകളിലായി ഇതുവരെ നടത്തിയ എട്ട് സ്റ്റേജുകളിലും പ്രേക്ഷകരെ വിസ്മയത്തിന്റെ അത്ഭുത കൊടുമുടിയിലേക്ക് നയിച്ച് പ്രവാസി മലയാളികളുടെ മുക്ത കണ്ഠ പ്രശംസയും അംഗീകാരവും ഏറ്റുവാങ്ങി സെപ്റ്റംബര്‍ 17 ശനിയാഴ്ച ഡാളസില്‍ എത്തുന്ന പ്രൊഫസര്‍ മുതുകാടിനും സംഘത്തിനും ഡാളസ്സിലെ മലയാളികള്‍ വന്‍വരവേല്‍പ്പ് നല്‍കുന്നു.

തരംഗം ആര്‍ട്‌സിന്റെ ബാനറില്‍ ഡാലസിലെ കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ യുവജനസഖ്യമാണ്
അുതുകാടിനും സംഘത്തിനും വേണ്ടി വേദി ഒരുക്കുന്നത്.
ഡാലസ് കണ്‍വന്‍ഷന്‍ സെന്ററിനോടനുബന്ധിച്ചുള്ള ബ്ലാക്ക് അക്കാഡമി തിയേറ്ററില്‍ (The Black Academy of Arts and Letters, 650 South Griffin Street, Dallas, TX- 75202) വെച്ച് വൈകീട്ട് ആറ് മണിക്ക് വിസ്മയം 2011 എന്ന പേരില്‍ വിസ്മയ ലോകത്തിലെ അത്ഭുത കാഴ്ചകള്‍ ഒരുക്കുന്നത്.

250, 150,100 എന്നീ നിരക്കിലുള്ള 40 പേര്‍ക്കു വീതം പ്രവേശനമുള്ള ഫാമിലി ടിക്കറ്റുകളും, 40 ,50, 100, 125 എന്നീ നിരക്കിലുള്ള സിംഗിള്‍ ടിക്കറ്റുകളും വളരെ പരിമിതിമായി മാത്രം ഇന്ത്യന്‍ ഗ്രോസറി സ്‌റ്റേറ്റുകളായ നാഷണല്‍ ഇംപോര്‍ട്‌സ്, ജോസി ജംങ്ഷന്‍, കരോള്‍ട്ടണ്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, ബല്‍റ്റ് ലൈന്‍, ഇര്‍വിങ് എന്നിവിടങ്ങളില്‍ ലഭ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രൊഫ ഗോപിനാഥിനെ കൂടാതെ തെന്നിന്ത്യന്‍ ചലച്ചിത്ര പിന്നണിഗായിക ജ്യോത്സന, ഗായകന്‍ രമേശ് ബാബു, ഹാസ്യ രാജാക്കന്മാരായ പ്രശാന്ത് പുന്നപ്ര, മനോജ് ഗിന്നസ്, പ്രശസ്ത ചലച്ചിത്രതാരം ശ്രുതി ലക്ഷ്മി എന്നിവരടക്കം ഇരുപതോളം കലാകാരന്മാര്‍ ചേര്‍ന്നാണ് വിസ്മയം 2011 ഡാലസി
ലെ മലയാളികള്‍ക്കായി ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ കെ പി തോമസ് - 214 493 7024
സജു കോര - 972 400 1953
നിബു തോമസ് - 972 365 2316
മെറിന്‍ ജോണ്‍ ശാമുവേല്‍ - 214 914 1714
സജി ജോര്‍ജ് - 214 714 0838
എബി ജേക്കബ് - 469 279 9129
ജിമ്മി മാത്യു - 214 458 6203

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക