Image

അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച

Published on 12 September, 2011
അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച
ന്യൂഡല്‍ഹി: 'വോട്ടിന് കോഴ' കേസില്‍ റിമാന്റില്‍ കഴിയുന്ന സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിങ്ങിന്റെ ജാമ്യാപേക്ഷയില്‍ തീസ് ഹസാരി കോടതി ചൊവ്വാഴ്ച വിധി പറയും. അമര്‍ സിങ്ങിന്റെ ആരോഗ്യ നില ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ അമര്‍സിങ്ങിന് തീഹാര്‍ ജയിലിലെ സാഹചര്യങ്ങളില്‍ അണുബാധ ഉണ്ടാകാനുളള സാധ്യത വളരെ ഉയര്‍ന്നതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

എന്നാല്‍ ഡല്‍ഹി പോലീസ് അമര്‍സിങിനെതിരെ വാദിച്ചു. സാഹചര്യത്തെളിവുകള്‍ അമര്‍സിങിന് അനുകൂലമല്ലെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ വാദം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക