Image

വാലന്റൈന്‍ (കവിത: വാസുദേവ്‌ പുളിക്കല്‍)

Published on 13 February, 2013
വാലന്റൈന്‍ (കവിത: വാസുദേവ്‌ പുളിക്കല്‍)
പ്രേമമെന്ന സുര്യോദയം
യുവമാനസങ്ങളുണരുന്നു
എത്തിടുന്നു വാലന്റൈന്‍
അരുണകിരണവര്‍ണ്ണവുമായ്‌.
നിത്യഭാസുരസങ്കല്‌പങ്ങള്‍
ഹര്‍ഷമേകുന്നീ ദിവസം
പ്രേമമെന്ന സുര്യോദയം
യുവമാനസങ്ങളുണരുന്നു.

അഹര്‍നിശം മെനഞ്ഞ മോഹങ്ങള്‍
പൂവണിയും സുന്ദരദിവസം
ജാതി, മത, ഭാഷ, വര്‍ണ്ണ-
ഭേദമില്ലാത്തുത്തമ ദിവസം
ഈശ്വരന്‍ നമുക്കു തരും
ദാനമാണീ ദിവസങ്ങള്‍
നാമതിനെ ആഴ്‌ചയായും
വര്‍ഷമായും എണ്ണിക്കൂട്ടും
സ്വാര്‍ത്ഥതയോടീ ദിനങ്ങള്‍
നമ്മളെല്ലാം സ്വന്തമാക്കും.
പിറന്നനാളുകള്‍, വിവാഹനാളുകള്‍,
നമുക്കു സ്വന്തം നാളുകള്‍.
വേറെയാര്‍ക്കുമറിയാത്ത
സ്വന്തം വീട്ടിലെ നാളുകള്‍
വാലന്റൈനോ ലോകമെങ്ങും
പ്രേമത്തിനു വഴി നീട്ടുന്നു.

ബാലരും വൃദ്ധരുമെല്ലാം
ഈ ദിനം കൊണ്ടാടണം
വ്യര്‍ത്ഥമാകാം മനുഷ്യജന്മം
സ്‌നേഹമെന്ന കണ്ണിയില്ലെങ്കില്‍.
സ്‌നേഹത്തിന്‍ പൂര്‍ണ്ണിമയില്‍
നിറയണം ഈ ജീവിതം
സോദരത്വേന വാഴട്ടെ
ഏവരുമീ ധരയില്‍.
പ്രേമമെന്ന സുര്യോദയം
യുവമാനസങ്ങളുണരുന്നു.
വാലന്റൈന്‍ (കവിത: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക