Image

ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: ബെന്നി ബഹനാന്‍

അനില്‍ പെണ്ണുക്കര Published on 14 February, 2013
ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം:  ബെന്നി ബഹനാന്‍
കൊച്ചി : ഫോമയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും പ്രശംസനീയവുമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എ.യുമായ ബെന്നിബഹനാന്‍ അഭിപ്രായപ്പെട്ടു. ഫോമാ കൊച്ചി കണ്‍വന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞത്. തനിക്ക് പല വിദേശ മലയാള സംഘടനകളേയും അറിയാം. എങ്കിലും ഫോമാ കേരളാ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണ്. വൃക്കരോഗത്താല്‍ വലയുന്നവരേയും, വികലാംഗരേയും സഹായിക്കുവാന്‍ ഒരു കൈ സഹായം എത്തിക്കുവാന്‍ ഫോമയ്ക്ക് സാധിച്ചത് അനുകരണീയമാണ്.

ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അവരുടെ വിദ്യാഭ്യാസ പദ്ധതികളും ഭാവിയുടെ മുതല്‍ക്കൂട്ടാണെന്ന് ഒപ്പമുണ്ടായിരുന്ന ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് പരമാവധി ഗുണങ്ങള്‍ ചെയ്യുക എന്നത് അഭിനന്ദിക്കേണ്ട കാര്യമാണ്. അതിന് കേരള ജനതയുടെ പിന്തുണയുണ്ടാകും. സത്യം എന്നായാലും ജനം കാണാതെ പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ ഡി.സി.സി. ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി, ഫോമാ വൈസ് പ്രസിഡന്റ്, രാജു ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം:  ബെന്നി ബഹനാന്‍
Jose Charoomud, Raju Philip, Gladson Varghese, Dominic Presentation, Benny Behanan and Shaji Kattanam
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക