Image

റെയില്‍വേ വികസനം: ആരുടേയും സര്‍ട്ടിഫിക്കറ്റാവശ്യമില്ലെന്ന് അഹമ്മദ്

Published on 12 September, 2011
റെയില്‍വേ വികസനം:  ആരുടേയും സര്‍ട്ടിഫിക്കറ്റാവശ്യമില്ലെന്ന് അഹമ്മദ്
കോഴിക്കോട്: റെയില്‍വേ വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആരുടെയും സര്‍ട്ടിഫിക്കേറ്റ് വേണ്ടെന്ന് കേന്ദ്ര മന്ത്രി ഇ. അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് അഹമ്മദ് ഇന്ന് പരസ്യമായി പ്രതികരിച്ചത്. താന്‍ ചെയ്ത കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റെയില്‍വേ വികസന കാര്യത്തില്‍ കേരളത്തോട് കേന്ദ്ര അവഗണന ഉണ്ടായിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. പനമ്പിള്ളി ഗോവിന്ദമേനോന്റെയും ഒ.രാജഗോപാലിന്റേയും കാലത്താണ് കേരളത്തില്‍ റെയില്‍വേ വികസനം ഉണ്ടായതെന്നും മറ്റാരും കാര്യമായൊന്നും ചെയ്തില്ലെന്നുമായിരുന്നു ആര്യാടന്റെ പ്രസ്താവന.
താന്‍ കോണ്‍ഗ്രസുകാരനായതിനാല്‍ അത് തുറന്നുപറയാന്‍ മടിയില്ലെന്നും ആര്യാടന്‍ പ്രസ്താവിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക