Image

ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നു

Published on 14 February, 2013
ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നു
തിരുവനന്തപുരം: ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി മെഡിക്കല്‍ സൂപ്രണ്ട് ഡോ. പ്രഫ. ആര്‍. ശങ്കര്‍ കുമാര്‍ വെളിപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വളരെ സഹായകമായതുകൊണ്ടു നടപടിക്രമങ്ങള്‍ വൈകാതെ പൂര്‍ത്തിയാക്കാനാവുമെന്നാണു കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോക ഹാര്‍ട്ട് ഫെയിലിയര്‍ ബോധവത്കരണ വാരാചരണത്തോടനുബന്ധിച്ചു ശ്രീചിത്രാ സെന്ററിലെ ഹാര്‍ട്ട് ഫെയിലിയര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന പൊതുജന ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രഫ. ഡോ. ജയകുമാര്‍, പ്രഫ. ഡോ. നന്ദകുമാര്‍, പ്രഫ. ഡോ. രൂപാ ശ്രീധര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഫ. ഡോ. ഹരികൃഷ്ണന്‍, പ്രഫ. ഡോ.ശിവശങ്കരന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 

കാര്‍ഡിയോളോജി വിഭാഗം മേധാവി പ്രഫ. ഡോ. ജഗമോഹന്‍ തരകന്‍ സ്വാഗതവും, പ്രഫ. ഡോ. ജി. സജയ നന്ദിയും പറഞ്ഞു. ഹൃദ്‌രോഗ ബാധ ഉണ്ടായി ശ്രീചിത്രയില്‍ ചികിത്സയിലിരിക്കുന്ന നൂറോളം രോഗികളും സമ്മേളനത്തില്‍ സംബന്ധിച്ചു. അവരുടെ സംശയങ്ങള്‍ക്കു നിവാരണം കൊടുക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. ഹൃദ്‌രോഗബാധയെ തുടര്‍ന്ന് 20 വര്‍ഷമായി ചികിത്സയിലായിരിക്കുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. അവരുടെ സാന്നിധ്യം തന്നെ ഹൃദ്‌രോഗികള്‍ക്കു ധൈര്യം പകരുന്ന യാഥാര്‍ഥ്യമായി ഡോ. ഹരികൃഷ്ണന്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക