Image

യുവത്വങ്ങളുടെ കഥയുമായി `റേഡിയോ'

Published on 14 February, 2013
യുവത്വങ്ങളുടെ കഥയുമായി `റേഡിയോ'
യുവഹൃദയങ്ങളുടെ കഥയുമായി പാസഞ്ചര്‍ എന്ന ചിത്രത്തിനുശേഷം എസ്‌.സി. പിള്ള വിജയാകമ്പയിന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന റേഡിയോ എത്തുന്നു. ചിത്രം സംവിധാനം ചെയ്യുന്നത്‌ ഉമ്മര്‍ മുഹമ്മദാണ്‌. ശ്വേതയും സരയുവിനേയും കൂടാതെ നിഷാന്‍, തലൈവാസല്‍ വിജയ്‌, മണിയന്‍പിള്ളരാജു, ഹരിശ്രീഅശോകന്‍, കൊച്ചുപ്രേമന്‍, ജയകൃഷ്‌ണന്‍, ഇര്‍ഷാദ്‌ തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം- ഉത്‌ പല്‍.വി.നായനാര്‍, ദീപു തിരക്കഥ-ഉമ്മര്‍ മുഹമ്മദ്‌. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിജയകുമാര്‍.

കാമതീഷ്‌ണതകള്‍ക്കിടയിലും മനുഷ്യത്വം വറ്റാത്ത പുരുഷന്മാരുടെ ജീവിതദശയും റേഡിയോ പ്രതിപാദിക്കുന്നുണ്‌ട്‌. സമകാലിക വിഷയങ്ങളിലോയ്‌ക്ക്‌ തീവ്രമായി കണ്ണോടിക്കുന്ന ഈ ചിത്രം ഫെബ്രുവരി 15ന്‌ തിയേറ്ററിലെത്തുന്നു.
യുവത്വങ്ങളുടെ കഥയുമായി `റേഡിയോ'യുവത്വങ്ങളുടെ കഥയുമായി `റേഡിയോ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക