Image

ഷാരൂഖ്‌ ഇഷ്‌ട നടന്‍: മേഘ്‌നാ രാജ്‌

Published on 14 February, 2013
ഷാരൂഖ്‌ ഇഷ്‌ട നടന്‍: മേഘ്‌നാ രാജ്‌
ഷാരൂഖ്‌ ഖാനോടൊപ്പം അഭിനയിക്കാനാണ്‌ ഇഷ്‌ടമെന്ന്‌ പുതുമുഖ നടി മേഘ്‌നാ രാജ്‌. അതുപോലെ ഋത്വിക്‌ റോഷന്റെ ഡാന്‍സും അഭിനയവുമാണ്‌ ഇഷ്‌ടമാണ്‌. പിന്നീട്‌ ഇഷ്ടം അഭിഷേക്‌ ബച്ചനോട്‌. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയാണ്‌ അഭിഷേക്‌. ന്യൂജനറേഷന്‍ താരമായ റണ്‍ബീര്‍ കപൂര്‍ ആണ്‌ മൂന്നാമത്തെ ഹീറോ. ബര്‍ഫി കണ്ടതോടെ ആ ഇഷ്ടം കൂടി. ഓരോ ചിത്രവും വ്യത്യസ്‌തമായി അവതരിപ്പിക്കുകയാണ്‌ രണ്‍ബീര്‍. എന്നാല്‍ ഏറ്റവും വലിയ ആഗ്രഹം ഷാറൂഖ്‌ ഖാനോടൊപ്പം അഭിനയിക്കാനാണ്‌. ഏതു നടിമാരെ പോലെയും മേഘ്‌നയും ആ നാള്‍ സ്വപ്‌നം കാണുന്നു. പെര്‍ഫക്ട്‌ മാനായ ആമിര്‍ ആണ്‌ അഞ്ചാംസ്ഥാനത്ത്‌. ആമിറിന്റെ അടുത്ത ചിത്രം ഏതായിരിക്കും എന്നറിയാനാണ്‌ കാത്തിരിക്കുന്നത്‌. ആക്ഷന്‍ ഖാനായ സല്‍മാന്‍ ഖാനാണ്‌ അടുത്തതാരം. എന്നാല്‍ അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ ഇഷ്ടമില്ല. കാരണം ആക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടമല്ല അതുതന്നെ. മലയാളത്തിലെ മീശവച്ച താരങ്ങളെയൊന്നുമല്ല താന്‍ ഇഷ്ടപ്പെടുന്നതെന്ന്‌ മേഘ്‌ന പറഞ്ഞു.
ഷാരൂഖ്‌ ഇഷ്‌ട നടന്‍: മേഘ്‌നാ രാജ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക