Image

കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

Published on 12 September, 2011
കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം
കൊച്ചി: നോര്‍ത്ത് മേല്‍പ്പാലം പൊളിക്കുന്നതിനു മുന്നോടിയായി നഗരത്തില്‍ പരീക്ഷണ ഗതാഗതനിയന്ത്രണം തുടങ്ങി. ബസ്, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും പാലത്തിലൂടെ പ്രവേശനം അനുവദിക്കുകയുള്ളു.

ഇരുചക്രവാഹനങ്ങള്‍ അടക്കമുള്ളവ ഇടറോഡുകളിലൂടെ വഴി തിരിച്ചുവിടുകയാണ്. രാവിലെ ഏഴുമുതല്‍ രാത്രി എട്ടുമണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏല്ലാ സാഹചര്യങ്ങളെക്കുറിച്ചും പഠിക്കാനാണ് ഏറെ തിരക്കുള്ള തിങ്കളാഴ്ച ദിവസം തന്നെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക