Image

ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി

മൊയ്തീന്‍ പുത്തന്‍ചിറ Published on 12 September, 2011
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി

ഹ്യൂസ്റ്റണ്‍: ഫൊക്കാന സംഘടിപ്പിച്ച മലയാളി യൂത്ത്ബാസ്‌ക്കറ്റ്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ടീം അംഗങ്ങള്‍ക്ക് ഫൊക്കാന സ്വീകരണം നല്‍കി.സ്റ്റാഫോര്‍ഡ് ഹൈസ്‌ക്കൂളില്‍ നടന്ന വാശിയേറിയ ടൂര്‍ണ്ണമെന്റില്‍ പന്ത്രണ്ട് ടീമുകള്‍ മത്സരത്തില്‍ മാറ്റുരച്ചിരുന്നു.പ്രസിഡന്റ് ജി.കെ. പിള്ള, ട്രഷറര്‍ ഷാജി ജോണ്‍ എന്നിവര്‍ വിജയികളെ അനുമോദിക്കുകയും ഫലകവും ക്യാഷ് അവാര്‍ഡും നല്‍കി പ്രശംസിക്കുകയും ചെയുതു.

അമേരിക്കന്‍ മലയാളികള്‍ക്കായി ഫൊക്കാന രൂപകല്പന ചെയ്തിട്ടുള്ള അനേകം സംരംഭങ്ങളിലൊന്നാണ് ഈ ബാസ്‌ക്കറ്റ്ബാള്‍ ടൂര്‍ണ്ണമെന്റ് എന്ന് പ്രസിഡന്റ് ജി.കെ. പിള്ള ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു. ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത പന്ത്രണ്ടു ടീമുകളിലേയും അംഗങ്ങള്‍ തങ്ങള്‍ക്ക് കൈവന്ന ഈ അസുലഭസന്ദര്‍ഭത്തിന് പ്രത്യേകം നന്ദി പറഞ്ഞു. ഇങ്ങനെയുള്ള ജനപ്രിയ പരിപാടികള്‍ ഇനിയും പ്രതീക്ഷിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗങ്ങളില്‍ മാത്രമല്ല കായിക രംഗങ്ങളിലും യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫൊക്കാന ആരംഭിച്ച ഈ സംരംഭത്തിന് ഏറെ നന്ദിയുണ്ടെന്ന് ബോബി കളത്തൂര്‍ പറഞ്ഞു.
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
ഫൊക്കാന ബാസ്‌ക്കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക