Image

ഇന്ത്യന്‍ അസോസിയേഷന്‍ ഒക്കലഹോമ ചാപ്‌റ്റര്‍ ദേശീയ മേള സംഘടിപ്പിച്ചു

ശങ്കരന്‍കുട്ടി Published on 12 September, 2011
ഇന്ത്യന്‍ അസോസിയേഷന്‍ ഒക്കലഹോമ ചാപ്‌റ്റര്‍ ദേശീയ മേള സംഘടിപ്പിച്ചു
ഒക്കലഹോമ: ഇന്ത്യന്‍ അസോസിയേഷന്‍ ഒക്കലഹോമ ചാപ്‌റ്റര്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ദേശീയ മേള ഈവര്‍ഷവും ഹെഫ്‌നര്‍ പാര്‍ക്കില്‍ വെച്ച്‌ ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളുടേയും സ്റ്റാളുകളുടെ രുചിഭേദങ്ങളോടെ ആഘോഷിക്കപ്പെട്ടു.

കേരളത്തനിമയാര്‍ന്ന വെള്ളേപ്പം, ഇടിയപ്പം, ഉണ്ണിയപ്പം, അച്ചപ്പം, തമിഴ്‌നാടിന്റെ ദോശ, ഇഡ്ഡലി, സാമ്പാര്‍ മഹാരാഷ്‌ട്രയിലെ പാവുഭാജി, ഗുജറാത്തിന്റെ എണ്ണിയാല്‍തീരാത്ത മധുരപലഹാരങ്ങള്‍, ഉത്തര്‍പ്രദേശിലെ വെറ്റില, പാക്ക്‌, പുകയില, ചുണ്ണാമ്പ്‌ മറ്റ്‌ അനവധി സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ന്ന മുറുക്കാന്‍ (പാന്‍), മറ്റ്‌ സംസ്ഥാനങ്ങളുടെ വിവിധ ഇനം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്നിവ ഈ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. മേളയില്‍ നിന്ന്‌ ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഇന്ത്യയിലെ കഷ്‌ടത അനുഭവിക്കുന്നവര്‍ക്ക്‌ നല്‍കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു.
ഇന്ത്യന്‍ അസോസിയേഷന്‍ ഒക്കലഹോമ ചാപ്‌റ്റര്‍ ദേശീയ മേള സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക