Image

രഥയാത്രകളല്ല ജനയാത്രയാണ് ആവശ്യമെന്ന് അണ്ണ ഹസാരെ

Published on 11 September, 2011
രഥയാത്രകളല്ല ജനയാത്രയാണ് ആവശ്യമെന്ന് അണ്ണ ഹസാരെ

രഥയാത്രകളല്ല ജനലോക്പാല്‍ നിയമത്തിന് വേണ്ടിയുള്ള ജനയാത്രയാണ് ആവശ്യമെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണ ഹസാരെ അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരെ ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി നടത്താനിരുന്ന രഥയാത്രയെ പരാമര്‍ശിച്ചാണ് ഹസാരെ ഇക്കാര്യം പറഞ്ഞത്.


ഭഗത്‌സിങ്, രാജ്ഗുരു തുടങ്ങിയവരുടെ രക്തസാക്ഷിത്വത്തിലൂടെ നേടിയ സ്വാതന്ത്ര്യം ഫലപ്രദമാക്കാനുള്ള രണ്ടാംസ്വാതന്ത്ര്യസമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത് ജനങ്ങളാണ് പരമമായ അധികാരകേന്ദ്രം എന്നാണ്. ജനങ്ങളുടെ സേവകരായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്താനുള്ള അധികാരം ജനങ്ങള്‍ക്കാണുള്ളത്. തിരിച്ചുവിളിക്കാനുള്ള അധികാരവും വോട്ടര്‍മാര്‍ക്ക് ഉണ്ടാകണം. 

 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക