Image

എം.ജി. ശ്രീകുമാര്‍ സംവിധായകനാകുന്നു, ലാല്‍ നായകന്‍

Published on 11 February, 2013
എം.ജി. ശ്രീകുമാര്‍ സംവിധായകനാകുന്നു, ലാല്‍ നായകന്‍
ഗായകന്‍ എം.ജി. ശ്രീകുമാര്‍ സിനിമാ സംവിധായകനാകുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും. കഥയോ മറ്റു വിവരങ്ങളോ ഇപ്പോള്‍ പറയാറായിട്ടില്ലെന്നും ലാലിനു ചേരുന്ന ഒരു കഥ ചര്‍ച്ചയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്‌ സംഗീതസംവിധാനം നിര്‍വഹിക്കുന്നതും എം.ജി. ശ്രീകുമാര്‍ തന്നെയായിരിക്കും.

നേരത്തെ, മോഹന്‍ലാലിനെ നായകനാക്കി സംഗീതപ്രധാനമായ ഒരു ചിത്രം ശ്രീകുമാര്‍ നിര്‍മിക്കുമെന്ന്‌ വാര്‍ത്തകളുണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഡേറ്റിന്റെ ലഭ്യതയനുസരിച്ച്‌ ഈ വര്‍ഷം തന്നെ ചിത്രം തുടങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌.
എം.ജി. ശ്രീകുമാര്‍ സംവിധായകനാകുന്നു, ലാല്‍ നായകന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക