Image

അങ്കമാലി അയല്‍ക്കൂട്ടം സംയുക്ത ഓസ്‌ട്രേലിയദിനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും നടത്തി

Published on 10 February, 2013
അങ്കമാലി അയല്‍ക്കൂട്ടം സംയുക്ത ഓസ്‌ട്രേലിയദിനവും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷവും നടത്തി
ബ്രിസ്‌ബെന്‍: അങ്കമാലി അയല്‍ക്കൂട്ടം ബ്രിസ്‌ബെനില്‍ സംയുക്ത ഓസ്‌ട്രേലിയ ദിനവും ഇന്ത്യന്‍ റിപ്പബ്ലിക്ദിനവും ആഘോഷിച്ചു. ബ്രിസ്‌ബെന്‍ സൗത്ത് (വൂളങ്കാബി) ആംഗ്ലിക്കന്‍ പാരിഷ് ഹാളില്‍ ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. പോള്‍ മാടന്‍ മുഖ്യാതിഥിയായിരുന്നു. 

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാമത്സരങ്ങള്‍ നടന്നു. ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന വിഷയത്തില്‍ സീനിയര്‍ വിഭാഗത്തിനും ഓസ്‌ട്രേലിയ ഡേ എന്ന വിഷയത്തില്‍ ജൂണിയര്‍ വിഭാഗത്തിനും പ്രസംഗ മത്സരം സംഘടിപ്പിച്ചു.

ഫാന്‍സിഡ്രസ്, ചിത്രരചന, പെയിന്റിംഗ് തുടങ്ങിയ മറ്റു മത്സരങ്ങളിലും ഒട്ടനവധി കുട്ടികള്‍ പങ്കെടുത്തു.

വിജയികള്‍ക്ക് ഫാ. പോള്‍ മാടന്‍ ട്രോഫി സമ്മാനിച്ചു. ആംഗ്ലിക്കന്‍ പാരിഷ് ഡയറക്ടര്‍ ഫാ. ഡൊണാള്‍ഡ് ആശംസകള്‍ നേര്‍ന്നു. ഷാജി തേക്കാനത്ത് നന്ദി പറഞ്ഞു. കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി.

സാംസ്‌കാരിക സമ്മേളനത്തിനുശേഷം എല്ലാവര്‍ക്കും സ്‌നേഹവിരുന്നും നല്‍കി. ലൈജു ദേവസി, പോള്‍ അച്ചിനിമാടന്‍, ജിതേഷ്‌കുമാര്‍, ഹണി വര്‍ഗീസ് പൈനാടത്ത്, ജോയി പടയാട്ടി, ജോളി പൗലോസ് തുടങ്ങിയവര്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക