Image

ആറന്മുളത്തോണിയ്‌ക്ക്‌ ഫൊക്കാനയുടെ കൈത്താളം!

അനില്‍ പെണ്ണുക്കര Published on 10 September, 2011
ആറന്മുളത്തോണിയ്‌ക്ക്‌ ഫൊക്കാനയുടെ കൈത്താളം!

ആറന്മുള :പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയുടെ പുണ്യത്തിലും ഭക്തിനിറവില്‍ ഇനി ഫൊക്കാനയ്‌ക്കും `തെയ്യ്‌തെയ്യ്‌തക തെയ്യ്‌തെയ്യ്‌തോം!.....' തിരുവാറന്മുള കണ്ണന്റെ തിരുമുന്നില്‍ പമ്പാനദിയില്‍ ഓണം കൊഴുക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഒരു ദേശത്തിന്റേയും ദേശക്കാരുടേയും ജീവനില്‍ അലിഞ്ഞു ചേര്‍ന്നതാണ്‌ ഈ ജലമേള.

തൃശൂരിനു പൂരം പോലെ, കല്‌പാത്തിയ്‌ക്ക്‌ രഥോത്സവംപോലെ, ഗുരുവായൂരിനു ഏകാദശിപോലെ മദ്ധ്യതിരുവിതാകൂറിനും തിലകമാണ്‌ ആറന്മുള വള്ളംകളി! തിരുവാറന്മുള വള്ളംകളിയുടെ തിളക്കം അതിനുള്ള ദൈവീകമായ പശ്ചാത്തലവും ചരിത്രവും വിശ്വാസവുമാണ്‌!

ജാതിമതവ്യത്യാസങ്ങളോ മറ്റ്‌ അതിരുകളോ ഇല്ല എതാണ്‌ ആറന്മുള കണ്ണന്റെ തിരുവോണത്തോണിയുടെ ഗരിമ! പമ്പാജലം അമൃതവും പാലാഴിയും അതില്‍ പുളയ്‌ക്കു തോണി അന്തനുമാണ്‌!

ഇത്തവണത്തെ ആറന്മുള വള്ളംകളിയ്‌ക്ക്‌ മാറ്റ്‌ ഏറെയുണ്ട്‌. അമേരിക്കന്‍ മലയാളി സംഘടനകളുടെ സംഘനയായ ഫൊക്കാനയുടെ സാമ്പത്തികകരങ്ങള്‍ അതിന്റെ തുഴയ്‌ക്ക്‌ കൈത്താളം പിടിക്കുന്നു! ആറന്മുള വള്ളംകളിയുടെ ചരിത്രത്തിലാദ്യമാണ്‌ മെഗാസ്‌പോണ്‍സറായി ഒരു സംഘടന-പ്രത്യേകിച്ച്‌ ഒരു മറുനാടന്‍ മലയാളി സംഘടന -എത്തുന്നത്‌. ആ ക്രെഡിറ്റ്‌ ഫൊക്കാനായ്‌ക്ക്‌ സ്വന്തം.

അമേരിക്കന്‍ മലയാളികളുടെ അഭിമാനമാണ്‌ ഫൊക്കാന. 1983-ല്‍ മുന്‍രാഷ്‌ടപതി കെ.ആര്‍.നാരായണനും ഡോ.എം.അനിരുദ്ധനും തുടങ്ങിയ പ്രഭൃതികള്‍ തുടക്കം കുറിച്ച ഫൊക്കാനാ ഇന്നു അമേരിക്കയിലെ മലയാളി സംഘടനകളുടെ കേന്ദ്രസംഘടനയാണ്‌. എന്നും വ്യസ്‌തമായി ചിന്തിക്കുകയും ജാതി മതഭേദമില്ലാതെ പ്രവര്‍ത്തിക്കുന്നു എതുമാണ്‌ ഫൊക്കാനയുടെ ജനകീയതയുടെ കാരണം. ഫൊക്കാനയുടെ രജതവര്‍ഷത്തിലെ സ്വര്‍ണ്ണത്തൂവലാണ്‌ ആറന്മുള വള്ളംകളി സ്‌പോണസര്‍ ചെയ്യാന്‍ കിട്ടിയ ഈ അവസരം!

ഉതൃട്ടാതി നാളില്‍ പമ്പയുടെ ഓണപ്പാത്തികളില്‍ ഭക്തിയ്‌ക്കും വിശ്വാസത്തിനുമൊപ്പം കുത്തിയെറിയു തുഴകള്‍ക്കും ആര്‍ത്തിരമ്പുന്ന തീരത്തിനും ആവേശമേകാന്‍ ഫൊക്കാനയും ഉണ്ടാകും.

ഫൊക്കാന പ്രസിഡന്റ്‌ ജീ.കെ. പിള്ള,സെക്രട്ടറി ബോബി ജേക്കബ്ബ്‌ ,ട്രഷറാര്‍ ഷാജി ജോണ്‍,ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളില്‍ തുടങ്ങിയവര്‍ ഭഗവത്‌ സാന്നിദ്ധ്യത്തിലുള്ള ജലമേളയ്‌ക്ക്‌ സാക്ഷ്യം വഹിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക