Image

പ്രസ്‌ ക്ലബ്‌: ഡാളസ്സില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ നടത്തി

അനില്‍ മാത്യു ആശാരിയത്ത്‌ Published on 10 September, 2011
പ്രസ്‌ ക്ലബ്‌: ഡാളസ്സില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ നടത്തി
ഡാളസ്സ്‌ (ടെക്‌സാസ്‌):അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ നാലാമത്‌ ദേശീയ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഡാളസ്‌ റീജിയണ്‍ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ നടത്തി. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ (ഐ.പി.സി.എന്‍.ടി) ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ലന്റിലുള്ള ഇന്ത്യ ഗാര്‍ഡനിലാണ്‌ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ സമ്മേളനം സംഘടിപ്പിച്ചത്‌.

ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ എബ്രഹാം തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ രജിസ്‌ട്രേഷന്‍ കിക്ക്‌ ഓഫ്‌ സമ്മേളനത്തില്‍ ഡാളസ്സ്‌ഫോര്‍ട്ടവര്‍ത്തിലെ നിരവധി മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ ഏഷ്യനെറ്റ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ റീജിയണ്‍ മാനേജര്‍ സണ്ണി മാളിയേക്കല്‍ നിന്നും പ്രഥമ രജിസ്‌ട്രേഷന്‍ സ്വീകരിച്ചുകൊണ്‌ട്‌ ഐ.പി.സി.എന്‍.ടി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ എബ്രഹാം തോമസ്‌ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ ഉത്‌ഘാടനം ചെയ്‌തു.

ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റില്‍ ഒക്‌ടോബര്‍ 28,29,30 തീയതികളില്‍ നടക്കുന്ന ദേശീയ സമ്മേളനത്തില്‍ നോര്‍ത്ത്‌ ടെക്‌സാസ്‌ ചാപ്‌റ്ററില്‍ നിന്നും പത്ത്‌ പ്രതിനിധികളെ അയയ്‌ക്കുമെന്ന്‌ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ (ഐ.പി.സി.എന്‍.ടി) പ്രസിഡന്റ്‌ എബ്രഹാം തോമസ്‌ അറിയിച്ചു. ദേശീയ കോണ്‍ഫറന്‍സ്‌ വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാവരും സഹകരിച്ച്‌ പ്രവര്‍ത്തിക്കണമെന്ന്‌ ഐ.പി.സി.എന്‍.ടി ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ആഹ്വാനം ചെയ്‌തു

കേരളത്തില്‍ നിന്നുള്ള വിവിധ സാമൂഹിക-രാഷ്‌ട്രീയ-മാധ്യമ പ്രതിനിധികള്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും ഐ.പി.സി.എന്‍.ടി പ്രസിഡന്റ്‌ വിശദീകരിച്ചു.

ചടങ്ങില്‍ ബിജലി ജോര്‍ജ്ജ്‌, സണ്ണി മാളിയേക്കല്‍, ബെന്നി ജോസഫ്‌, അനില്‍ ഏ. മാത്യു, പി..പി. ചെറിയാന്‍, സിജു ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ ടെക്‌സാസ്‌ ജോ. സെക്രട്ടറി ടി.സി. ചാക്കോ സ്വാഗതവും, സെക്രട്ടറി ജോസ്‌ പ്ലാക്കാട്ട്‌ നന്ദിയും പറഞ്ഞു.
പ്രസ്‌ ക്ലബ്‌: ഡാളസ്സില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ്‌ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക