Image

ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയം

ബിനോയി സെബാസ്റ്റ്യന്‍ Published on 10 September, 2011
ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയം
ഡാലസ്‌: വിശ്വമലയാളിയുടെ സമത്വസുന്ദരവും സനാതനവുമായ തിരുവോണം ഇര്‍വിംഗ്‌ ഡിഎഫ്‌ഡബ്‌ളിയു ഹിന്ദു ടെമ്പിള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ ഡാലസിലെ എല്ലാ സാംസ്‌ക്കാരികസാമുഹികസംഘടനകളുടെ സാന്നിദ്ധ്യത്തില്‍ സമുചിതമായി ആഘോഷിച്ചു.

ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി മുന്‍ മലയാളഭാഷാദ്ധ്യാപകനും ഫിന്‍ലാന്റ്‌ സര്‍വ്വകലാശാലാ മുന്‍ ഹിന്ദി പ്രൊഫസറും ടെക്‌സസ്‌ ബ്‌ളൂഗ്രാസ്‌ സംഗീതോപജ്‌ഞാതാവും അമേരിക്കന്‍ വംശജനുമായ പ്രൊഫ. റോഡ്‌നി മോഗ്‌ അഘോഷപരിപാടികള്‍ പ്രശസ്‌ത നടി സുചിത്രയുടെ സാന്നിദ്ധ്യത്തില്‍ ഉത്‌ഘാടനം ചെയ്‌തു. വിസ്‌മരണീയമായ ഒരു ഗതകാലഘട്ടത്തെ അവിസ്‌മരണീയമാം വിധത്തില്‍ സ്‌നേഹിച്ചു സ്വന്തം സാംസ്‌ക്കാരികവും പാരമ്പര്യവും കാത്തു സുക്ഷിക്കുന്ന മലയാളിയുടെ പ്രവാസജീവിതത്തെ പ്രൊഫ.മോഗ്‌ തന്റെ ഓണസന്ദേശത്തില്‍ പ്രകീര്‍ത്തിച്ചു.

കൊമെരിക്കാ നാഷണല്‍ ബാങ്ക്‌ വൈസ്‌ ചെയര്‍മാനും ഡാലസ്‌ മലയാളി ബോട്ട്‌ക്ലബ്‌ രക്ഷാധികാരിയുമായ റോയി ചെറിയാനെ ദ്‌ ബെസ്റ്റ്‌ ബാങ്കര്‍ എന്ന ബഹുമതി നല്‍കിയാദരിച്ചു. സാംസ്‌ക്കാരിക, മാദ്ധ്യമപ്രവര്‍ത്തകനും വ്യവസായിയുമായ ടി.സി. ചാക്കോ, ലോസണ്‍ ട്രവല്‍സ്‌ ്‌എംഡി ബിജു തോമസ്‌ എന്നിവരെ ഫലകങ്ങള്‍ നല്‍കി ആദരിച്ചു.

നോര്‍ത്ത്‌ ടെക്‌സസിലെ യുവാക്കള്‍ അവതരിപ്പിച്ച വിവിധ നൃത്തരൂപങ്ങളും മഹാബലിയുടെ തിരുവെഴുന്നള്ളത്ത്‌, തിരുവോണപ്പൂക്കളം, ഡാലസ്‌ ബോട്ട്‌ അവതരിപ്പിച്ച വള്ളകളി എന്നിവയും സമൃദ്ധമായ തിരുവോണസദ്യയും ഉണ്ടായിരുന്നു. നോര്‍ത്ത്‌ ടെക്‌സസിലെ വിവിധ സാംസ്‌ക്കാരികസമൂഹ്യസംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ ഫിലിപ്പ്‌ ചാമത്തില്‍ സ്വാഗതവും സെക്രട്ടറി ജേക്കബ്‌ പറമ്പേത്ത്‌ നന്ദിയും പറഞ്ഞു., തൊമ്മച്ചന്‍ മുകളേല്‍, ജോണ്‍ സാമുവല്‍, അനൂപ്‌ ചെറിയാന്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വമേകി. ഷൈനി ജിമ്മിയായിരുന്നു അവതാരക. ഡക്‌സ്റ്റര്‍ ഫെരേര, രവികുമാര്‍ എടത്വ എന്നിവരായിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്‌.
ഡാലസ്‌ മലയാളി അസോസിയേഷന്‍ ഓണാഘോഷം വന്‍വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക