Image

ശസ്ത്രക്രിയയെ തുടര്‍ന്ന് തലച്ചോറിന് ക്ഷതമേറ്റു മൂന്ന് വയസ്സുക്കാരന് 20 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം

പി.പി.ചെറിയാന്‍ Published on 06 February, 2013
ശസ്ത്രക്രിയയെ തുടര്‍ന്ന് തലച്ചോറിന് ക്ഷതമേറ്റു മൂന്ന് വയസ്സുക്കാരന് 20 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
ചിക്കാഗൊ : ടെസ്റ്റിക്കള്‍ റിപ്പെയര്‍ ചെയ്യുന്ന ഒരു ചെറിയ ശസ്ത്രക്രിയക്കുശേഷം ഹൃദയാഘാതം അനുഭവപ്പെട്ട കുട്ടിക്ക് ആവശ്യമായ ചികിത്സ തക്ക സമയത്ത് നല്‍കാത്തതിനെ തുടര്‍ന്ന് തലച്ചോറിന് സംഭവിച്ച ക്ഷതത്തിന് നഷ്ടപരിഹാരമായി 20 മില്യണ്‍ ഡോളര്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കു നല്‍കുന്നതിന് കുക്ക് കൗണ്ടി കമ്മീഷ്ണര്‍ വിധിച്ചു.

ഹൃദയത്തിന്റെ പ്രവര്‍ത്തനം 5 മിനിട്ടോളം നിലച്ചിട്ടും ആവശ്യമായ സി.പി.ആര്‍. നല്‍കാത്തതാണ് തലച്ചോറിനെ ബാധിച്ചത്. അഞ്ചുമിനിട്ടിന് ശേഷം കുട്ടി രക്ഷപ്പെട്ടുവെങ്കിലും, 15 മിനിട്ടോളം പള്‍സ് ഇല്ലാതിരുന്നതും, ഹൃദയാഘാതത്തെ തുടര്‍ന്ന് തലച്ചോറിലേക്കു ആവശ്യമായ പ്രാണവായു ലഭിക്കാതിരുന്നതുമാണ് സ്ഥിരമായി കുട്ടിയുടെ തലച്ചോറിന് ക്ഷതമേല്ക്കുവാന്‍ കാരണമെന്നാണ് കോടതി രേഖകള്‍ വ്യക്തമാക്കുന്നത്.

കുക്ക് കൗണ്ടിയിലെ സ്‌ട്രോജര്‍ ആശുപത്രി അധികൃതരാണ് ആകെ 25 മില്യണ്‍ ഡോളര്‍ നല്‍കുവാന്‍ വിധിയായത്.

ശസ്ത്രക്രിയയെ തുടര്‍ന്ന് തലച്ചോറിന് ക്ഷതമേറ്റു മൂന്ന് വയസ്സുക്കാരന് 20 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക