Image

ഡീസല്‍ പ്രതിസന്ധി: സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആര്യാടന്‍

Published on 06 February, 2013
 ഡീസല്‍ പ്രതിസന്ധി: സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ആര്യാടന്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ഡീസല്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ്. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുന്‍ ഗതാഗതമന്ത്രി മാത്യു ടി തോമസ് എം.എല്‍.എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

പ്രതിസന്ധി നേരിടുന്ന കെ.എസ്.ആര്‍.ടി.സിക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അടക്കമുള്ളവയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗതാഗതമന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക