Image

സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം; പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

Published on 06 February, 2013
സോളമന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം; പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: സോളമന്‍ ദ്വീപസമൂഹങ്ങളില്‍ ബുധനാഴ്ച അതിശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രദേശിക സമയം 1.12 ഓടെയുണ്ടായ റിക്ടര്‍ സ്‌കെയില്‍ 8.0 പോയിന്റ് തിവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പസഫിക് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ ഹവായി മുതല്‍ ന്യുസിലാന്റ് വരെ സുനാമി ഭീഷണിയുണ്ടെന്ന് പസഫിക് സുനാമി കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയ വരെ സുനാമി എത്തുമെന്ന് കരുതുന്നില്ല. സോളമന്‍സിലെ സാന്താക്രൂസ് ദ്വീപില്‍ 5.8 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി. ആദ്യം അനുഭവപ്പെട്ട ഭൂചലനത്തിന് പിന്നാലെ 6.4, 6.6 തീവ്രത രേഖപ്പെടുത്തിയ രണ്ട് തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക