Image

റാന്നി ഹിന്ദു മഹാസമ്മേളനം 17 മുതല്‍ 24വരെ

Published on 05 February, 2013
റാന്നി ഹിന്ദു മഹാസമ്മേളനം 17 മുതല്‍ 24വരെ
പത്തനംതിട്ട: 67-ാമത്‌ റാന്നി ഹിന്ദു മഹാസമ്മേളനം 17 മുതല്‍ 24വരെ പമ്പാ മണല്‍പ്പുറത്തെ ശ്രീധര്‍മശാസ്‌താ നഗറില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

രഥഘോഷയാത്ര 15നു രാവിലെ എട്ടിന്‌ എരുമേലി ശ്രീധര്‍മശാസ്‌താ ക്ഷേത്രത്തില്‍ നിന്നും പ്രയാണം ആരംഭിക്കും. രാത്രി ഏഴിനു സമ്മേളനനഗറിലെത്തും. 17ന്‌ രാവിലെ 10.30ന്‌ ഹിന്ദുധര്‍മപരിഷത്ത്‌ പ്രസിഡന്റ്‌ പി.എന്‍.നീലകണ്‌ഠന്‍ നമ്പൂതിരി പതാക ഉയര്‍ത്തും. വൈകുന്നേരം 4.30ന്‌ തിരുവണ്ണാമല ആദിനം ഇളയമഠാധിപതി സ്വാമി ശിവരാജ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. നിയമസഭ സ്‌പീക്കര്‍ ജി.കാര്‍ത്തികേയന്‍ അധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മെംബര്‍ എന്‍.സുഭാഷ്‌ വാസു മുഖ്യാതിഥിയായിരിക്കും. കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും സ്വാമി വേദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണവും നടത്തും.

22ന്‌ ഉച്ചകഴിഞ്ഞ്‌ ആചാര്യാനുസ്‌മരണസമ്മേളനം മന്ത്രി എ.പി.അനില്‍ കുമാറും 23നു വനിതാ സമ്മേളനം മന്ത്രി വി.എസ്‌.ശിവകുമാറും ഉദ്‌ഘാടനം ചെയ്യും. 24ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ഉദ്‌ഘാടനം ചെയ്യും. രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ.കുര്യന്‍ അധ്യക്ഷത വഹിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക