Image

സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറെ കാണാതായ സംഭവം; കവര്‍ച്ചാസംഘം കൊലപ്പെടിത്തിയെന്ന്‌ പോലീസ്‌

Published on 05 February, 2013
സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറെ കാണാതായ സംഭവം; കവര്‍ച്ചാസംഘം കൊലപ്പെടിത്തിയെന്ന്‌ പോലീസ്‌
കോഴിക്കോട്‌:ബാംഗ്ലൂരിലേക്കുള്ള യാത്രാമധ്യേ കാണാതായ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയര്‍ കോടഞ്ചേരി സ്വദേശി എം.വി. പ്രഭുവിനെ (37) കവര്‍ച്ചാസംഘം വധിച്ചതാണെന്ന്‌ ആന്ധ്രാപ്രദേശ്‌ പൊലീസ്‌ വെളിപ്പെടുത്തി.

ബാംഗ്ലൂരിലെ ഒപ്‌റ്റിമിസ്‌റ്റിക്‌ സൊല്യൂഷന്‍സില്‍ സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായ പ്രഭുവിനെ കഴിഞ്ഞ 12നു രാത്രിയാണു കാണാതായത്‌. ഹൈദരാബാദില്‍നിന്നു കാറില്‍ ബാംഗ്ലൂര്‍ക്കു തിരിച്ച പ്രഭു കര്‍ണൂല്‍ ടോള്‍ ബൂത്ത്‌ വഴി കടന്നുപോയിരുന്നു. തുടര്‍ന്നു വഴിയോരത്തു കാര്‍ നിര്‍ത്തിയിട്ടശേഷം വിശ്രമിക്കുമ്പോഴാണു കവര്‍ച്ചക്കാരെത്തിയതെന്നു പൊലീസ്‌ പറയുന്നു. സംഭവത്തില്‍ അറസ്റ്റിലായ കര്‍ണൂല്‍ സ്വദേശിയായ കാസിം (40), ചെന്നൈ സ്വദേശിയായ ജോണി (35) എന്നിവരാണു പൊലീസ്‌ കസ്‌റ്റഡിയിലുള്ളത്‌. ഇവരെ ചോദ്യം ചെയ്‌തുവരികയാണ്‌.

കോടഞ്ചേരി നെല്ലിപ്പൊയില്‍ മഠത്തിക്കുന്നേല്‍ വിജയന്റെ മകനാണു പ്രഭു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക