Image

അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-4: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc, Ph.D.)

Published on 05 February, 2013
അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-4: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc, Ph.D.)
വിരാമചിഹ്നങ്ങള്‍ തുടരുന്നു

(K) കോളന്‍ (ഭിത്തിക): (:)

ആശയപരമായി അടുപ്പമുള്ള രണ്ട്‌ വാക്യങ്ങളെ ബന്ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിത്‌; ആദ്യവാചകമുണര്‍ത്തുന്ന പ്രതീക്ഷയുടെ സാക്ഷാത്‌ക്കാരമായിരിക്കും രണ്ടാംവാചകത്തിന്റെ സാരം. കൂടാതെ, ഒരു നിയമമോ തത്ത്വമോ പ്രസ്‌താവിക്കാനും കോളന്‍ ചിഹ്നം ഉപയോഗിക്കാം. പറഞ്ഞ കാര്യത്തെ വേറൊരു രീതിയില്‍ പറയാനും, തുല്യപ്രാധാന്യമുള്ള വസ്‌തുതകളെ ഒന്നിനു പുറകെ ഒന്നായി ചേര്‍ത്തുവെക്കാനും, ചുരുക്കിപ്പറഞ്ഞതിനെ വികസിപ്പിക്കാനും, പരത്തിപ്പറഞ്ഞതിനെ ചുരുക്കാനും കോളന്‍ സമര്‍ത്ഥമായി ഉപയോഗിക്കാം. ഉദ്ധരണിചിഹ്നത്തോടെ തുടങ്ങുന്ന വസ്‌തുതകള്‍ പ്രസ്‌താവിക്കാനും കോളന്‍ സഹായകമാണ്‌.
അവരുടെ അങ്കുശവും നമ്മുടെ ചാപല്യവും (ഭാഗം-4: പ്രൊഫസ്സര്‍ ജോയ്‌ ടി. കുഞ്ഞാപ്പു, D.Sc, Ph.D.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക