Image

പീഡനം എതിര്‍ത്ത യുവതിയുടെ വായില്‍ ഇരുമ്പു കമ്പി കയറ്റി

Published on 05 February, 2013
പീഡനം എതിര്‍ത്ത യുവതിയുടെ വായില്‍ ഇരുമ്പു കമ്പി കയറ്റി
ന്യൂഡല്‍ഹി: പീഡനം എതിര്‍ത്ത യുവതിയുടെ വായില്‍ ഇരുമ്പു കമ്പി കയറ്റി മുറിവേല്‍പിച്ചു. കഴിഞ്ഞ ദിവസമാണ്‌ സംഭവം. 24-കാരിയായ ദക്ഷിണഡല്‍ഹിയിലെ ലജ്‌പത്‌ നഗര്‍ സ്വദേശിനിക്കാണ്‌ ദുര്യോഗമുണ്ടായത്‌. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ പണംപിരിക്കാനെത്തിയ കേബിള്‍ ടി.വി. ഓപ്പറേറ്റര്‍ അനില്‍കുമാറാണ്‌ പീഡനത്തിന്‌ മുതിര്‍ന്നത്‌. ബഹളം വെച്ചപ്പോള്‍ വായില്‍ ഇരുമ്പുദണ്ഡ്‌ കുത്തിക്കയറ്റുകയായിരുന്നു.ബഹളംകേട്ട്‌ അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ രക്ഷപ്പെട്ട പ്രതിയെ പിന്നീട്‌ പോലീസ്‌ അറസ്റ്റ്‌ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക