Image

ബി.ജെ.പി നേതാവ്‌ മൊഴിമാറ്റിയത്‌ സമ്മര്‍ദ്ദം മൂലം: പി.ജെ കുര്യന്‍

Published on 05 February, 2013
ബി.ജെ.പി നേതാവ്‌ മൊഴിമാറ്റിയത്‌ സമ്മര്‍ദ്ദം മൂലം: പി.ജെ കുര്യന്‍
തിരുവനന്തപുരം: തനിക്ക്‌ അനുകൂലമായ മൊഴി നല്‍കിയ ബി.ജെ.പി നേതാവ്‌ രാജന്‍ മൊഴിമാറ്റിയത്‌ അദ്ദേഹത്തിന്റെ മേലുള്ള സമ്മര്‍ദ്ദം മൂലമെന്ന്‌ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പ്രസ്‌താവിച്ചു.

സൂര്യനെല്ലി കേസില്‍ ഒന്നിലധികം അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ രാജന്‍ മൊഴി നല്‍കിയിട്ടുണ്ട്‌. കേസില്‍ പി.ജെ കുര്യനെ പീഡിപ്പിക്കുന്നത്‌ ശരിയല്ല എന്ന മൊഴിയാണ്‌ അദ്ദേഹം നല്‍കിയത്‌. പിന്നീട്‌ തിരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത്‌ മൊഴി മാറ്റിപ്പറയാന്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇതേത്തുടര്‍ന്ന്‌ അദ്ദേഹം മുതിര്‍ന്ന ബി.ജെ.പി നേതാവ്‌ ഒ രാജഗോപാലിനെ കണ്ട്‌ സംസാരിച്ചു. താങ്കള്‍ കണ്ട കാര്യം മാത്രം പറഞ്ഞാല്‍ മതിയെന്ന്‌ രാജഗോപാല്‍ നിര്‍ദ്ദേശിച്ചുവെന്ന്‌ രാജന്‍തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്‌.

രാജി ലക്ഷ്യം വച്ച്‌ ചിലര്‍ ഇറങ്ങിത്തിരിച്ചരിക്കുകയാണ്‌. സി.പി.എം നേതാവ്‌ വൃന്ദ കാരാട്ടിന്‌ തന്റെ രാജി ആവശ്യപ്പെടാനുള്ള അവകാശമുണ്ട്‌. എന്നാല്‍ കാര്യങ്ങള്‍ വിശദമായി പഠിച്ചശേഷം ആവശ്യം ഉന്നയിക്കണം. ആരോപണം ഉയര്‍ന്നതിന്‌ പിന്നാലെ അന്വേഷണം ആവശ്യപ്പെട്ടത്‌ താന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

എന്‍.എസ്‌.എസ്‌ ആസ്ഥാനത്തേക്കുപോയ സ്‌റ്റേറ്റ്‌ കാറിന്റെ ഡ്രൈവര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്‌തിരുന്നുവെങ്കിലും താനിക്ക്‌ കേസില്‍ പങ്കുള്ള കാര്യം ആരും വെളിപ്പെടിത്തിയിട്ടില്ലെന്നും കുര്യന്‍ പറഞ്ഞു.
ബി.ജെ.പി നേതാവ്‌ മൊഴിമാറ്റിയത്‌ സമ്മര്‍ദ്ദം മൂലം: പി.ജെ കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക