Image

നേതാക്കളെ കാര്‍ട്ടൂണ്‍ വരച്ചതിന്‌ യുവാവിനെ അറസ്റ്റ്‌ ചെയ്‌തു

Published on 05 February, 2013
നേതാക്കളെ കാര്‍ട്ടൂണ്‍ വരച്ചതിന്‌ യുവാവിനെ അറസ്റ്റ്‌ ചെയ്‌തു
ലഖ്‌നൊ: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌, കേന്ദ്ര മന്ത്രി കപില്‍ സിബല്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ യാദവ്‌ എന്നിവര്‍ക്കെതിരേ കാര്‍ട്ടൂണ്‍ വരച്ച കുറ്റത്തിന്‌ ആഗ്രയില്‍ ഒരാളെ അറസ്റ്റ്‌ ചെയ്‌തു. ദയാല്‍ബാഗിലെ താമസക്കാരനായ സഞ്‌ജയ്‌ ചൗധരിയെയാണ അറസ്റ്റ്‌ ചെയ്‌തത്‌. വര്‍ഗ്ഗീയപരവും അവഹേളനപരവുമായ ഫേസ്‌ബുക്ക്‌ പോസ്റ്റുകളാണ്‌ ചൗധരിയെ അറസ്റ്റ്‌ ചെയ്യാനുള്ള കാരണമായി പോലിസ്‌ ഉയര്‍ത്തികാട്ടുന്നത്‌. അതേ സമയം പ്രധാനമന്ത്രിക്കും സിബലിനുമെതിരേയുള്ള പരാമര്‍ശങ്ങളല്ല അറസ്റ്റിനു കാരണമെന്ന ്‌അഭ്യൂഹം ശക്തമാണ്‌. ഉത്തര്‍പ്രദേശിലെ ഭരണകക്ഷിയായ സമാജ്‌ വാദി പാര്‍ട്ടി നേതാവിനെതിരേയുള്ള പരാമര്‍ശങ്ങളാണ്‌ അറസ്റ്റിനു പിന്നിലെന്നു കരുതുന്നു.
ഇയാളുടെ ലാപ്‌ടോപ്‌, സിംകാര്‍ഡ്‌, ഡാറ്റാ കാര്‍ഡ്‌ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്‌.

ജനുവരി 11ന്‌ ഹൈദരാബാദില്‍ രണ്ടു പേരെ അറസ്റ്റ്‌ ചെയ്‌തതും ഈ നിയമമനുസരിച്ചായിരുന്നു. ശിവസേനാ നേതാവ്‌ ബാല്‍താക്കറെയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച്‌ മുംബൈയില്‍ രണ്ടു പെണ്‍കുട്ടികളെ അറസ്റ്റ്‌ ചെയ്‌തതും വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക