Image

കാശ്‌മീരിലെ പെണ്‍കുട്ടികളുടെ റോക്‌ ബാന്‍ഡ്‌ പിരിച്ചുവിട്ട സംഭവം: ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസ്‌

Published on 05 February, 2013
കാശ്‌മീരിലെ പെണ്‍കുട്ടികളുടെ റോക്‌ ബാന്‍ഡ്‌ പിരിച്ചുവിട്ട സംഭവം: ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസ്‌
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ പെണ്‍കുട്ടികളുടെ ആദ്യ റോക്‌ ബാന്‍ഡ്‌ സംഘം പിരിച്ചുവിട്ട സംഭവത്തില്‍ ഇന്റര്‍നെറ്റിലൂടെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റ്‌ ചെയ്യുമെന്നും പൊലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.

സോഷ്യല്‍നെറ്റ്‌ വര്‍ക്കിങ്‌ സൈറ്റുകളിലൂടെ കഴിഞ്ഞ ഒരാഴ്‌ചയായി ഇവര്‍ക്കെതിരെ കടുത്ത ഭീഷണിയും വിമര്‍ശനവും ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ബാന്‍ഡ്‌ സംഘം പിരിച്ചുവിട്ടത്‌. റോക്‌ ബാന്‍ഡ്‌ സംഘത്തിലെ അംഗങ്ങളായ ഫറാ ദീബ, അനീക ഖാലിദ്‌, നോമ നസീര്‍ എന്നിവര്‍ ഫേസ്‌ബുക്കിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. സ്‌കൂള്‍ വിദ്യാര്‍ഥിനികളായ ഇവര്‍ നടത്തിയ സംഗീത പരിപാടിക്കെതിരെ ഫേസ്‌ബുക്‌ ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെ കടുത്ത ഭീഷണിയും വിമര്‍ശനവും ഉയര്‍ന്നിരുന്നു.

പെണ്‍കുട്ടികളുടെ റോക്‌ ബാന്‍ഡിനെതിരെ കഴിഞ്ഞ ദിവസം ഫത്വ പുറപ്പെടുവിച്ചിരുന്നു.
ബാന്‍ഡ്‌ സംഘത്തിന്‌ സുരക്ഷ നല്‍കുമെന്ന്‌ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തിങ്കളാഴ്‌ച സി എന്‍ എന്‍ഐ ബി എന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഉറപ്പ്‌ നല്‍കിയിരുന്നു. എന്നാല്‍ പരിപാടി അവതരിപ്പിക്കണോയെന്ന കാര്യം തീരുമാനിക്കേണ്ടത്‌ ബാന്‍ഡ്‌ സംഘം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കാശ്‌മീരിലെ പെണ്‍കുട്ടികളുടെ റോക്‌ ബാന്‍ഡ്‌ പിരിച്ചുവിട്ട സംഭവം: ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക