Image

ലീഗ്‌ സ്വാധീന സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ തീരുമാനം

Published on 05 February, 2013
ലീഗ്‌ സ്വാധീന സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ തീരുമാനം
മലപ്പുറം: മുസ്ലിംലീഗിന്‌ സ്വാധീനമുള്ള കേന്ദ്രങ്ങളിലെ വികസന പ്രശ്‌നങ്ങളില്‍ ആറ്‌ മാസത്തിനകം തീര്‍പ്പുകല്‍പിച്ച്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ ഒരുങ്ങാന്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ പാര്‍ട്ടി പ്രതിനിധികള്‍, എം.എല്‍.എമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വികസന പ്രശ്‌നങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താനാണ്‌ നിര്‍ദേശം. തെരഞ്ഞെടുപ്പ്‌ പ്രചാരണ വേളയില്‍ വികസന പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്നത്‌ പരമാവധി തടയാന്‍ ലക്ഷ്യംവെച്ചാണ്‌ പാര്‍ട്ടി നിര്‍ദേശം.
പാര്‍ട്ടിക്ക്‌ കാര്യമായ സ്വാധീനമുള്ള മലപ്പുറം, പൊന്നാനി, വയനാട്‌, കോഴിക്കോട്‌ ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ പരിഹരിക്കാനും യോഗം നിര്‍ദേശിച്ചു.

തെക്കന്‍ കേരളത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനം താഴത്തേട്ടില്‍ ശക്തിപ്പെടുത്തുന്നതിനായി നിയോഗിക്കപ്പെടുന്നവര്‍ക്കുള്ള ക്യാമ്പ്‌ 18,19 തീയതികളിലും നടത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക