Image

ആറന്മുള വിമാനത്താളം: മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ച്‌ ജനങ്ങലുടെ പരാതി കേള്‍ക്കണമെന്ന്‌ സുധീരന്‍

Published on 05 February, 2013
ആറന്മുള വിമാനത്താളം: മുഖ്യമന്ത്രി പദ്ധതി പ്രദേശം സന്ദര്‍ശിച്ച്‌ ജനങ്ങലുടെ പരാതി കേള്‍ക്കണമെന്ന്‌ സുധീരന്‍
തിരുവനന്തപുരം: ആറന്‍മുള വിമാനത്താവളത്തിന്റെ പദ്ധതിപ്രദേശത്ത്‌ മുഖ്യമന്ത്രി നേരിട്ട്‌ സന്ദര്‍ശനം നടത്തി പ്രദേശവാസികളുടെ പരാതികള്‍ കേള്‍ക്കണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്‍ ആവശ്യപ്പെട്ടു.

പത്ത്‌ ശതമാനം ഓഹരി പങ്കാളിത്തമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കാത്തത്‌ നിര്‍ഭാഗ്യകരമാണെന്നും കത്തില്‍ സുധീരന്‍ ചൂണ്‌ടിക്കാട്ടുന്നു. . മുന്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനം തിരുത്തുന്നതിന്‌ പകരം അതേറ്റെടുത്ത്‌ മുന്നോട്ടുപോകാനുള്ള തീരുമാനം ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട്‌ സുധീരന്‍ മുഖ്യമന്ത്രിക്ക്‌ കത്തയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക