Image

1225 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം കോട്ടയത്ത് പിടികൂടി

Published on 05 February, 2013
1225 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം കോട്ടയത്ത് പിടികൂടി
കോട്ടയം: ടൂറിസ്റ്റ് ബസില്‍ കൊണ്ടുവന്ന 1225 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ രാത്രി 11.30 ഓടെ കോടിമത ഭാഗത്തുനിന്ന് വാഹന പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്.

മധുരസ്വദേശികളായ വിജയപ്രഭു(32), അബു നാസര്‍(38) എന്നിവര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി. ടൂറിസ്റ്റ് പെര്‍മിറ്റുള്ള മിനിബസില്‍ മധുരയില്‍ നിന്ന് യാത്രക്കാരുമായി വരുകയായിരുന്നു ബസ്. ബസിന്റെഅടിയിലെ അറയില്‍ കന്നാസിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കോടിമതയിലെത്തിച്ച് ഇവിടെ ഏജന്റിന് കൈമാറാന്‍ കൊണ്ടുവന്നതായിരുന്നു. എക്‌സൈസ് സി.ഐ രാജന്‍ ബാബു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആന്ദരാജ്, മുരളീധരന്‍, ജസ്റ്റി ജോസഫ്, മനോജ് കുമാര്‍, പ്രമോദ് ബാബു എന്നിവ റെയ്ഡിന് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക