Image

ടൈറ്റാനിയം അഴിമതി:അന്വേഷണം വൈകുന്നതില്‍ കോടതിയുടെ രൂക്ഷ വിമര്‍ശം

Published on 05 February, 2013
ടൈറ്റാനിയം അഴിമതി:അന്വേഷണം വൈകുന്നതില്‍ കോടതിയുടെ രൂക്ഷ വിമര്‍ശം
തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിന്റെ അന്വേഷണം വൈകുന്നതില്‍ കോടതി രൂക്ഷമായ വിമര്‍ശനം നടത്തി. വിജിലന്‍സിന് കോടതിയാണ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകുന്നതിനെ വിമര്‍ശിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ല. മാര്‍ച്ച് അഞ്ചിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് വിജിലന്‍സിനോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായ ഉദ്യോഗസ്ഥര്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ രണ്ട് മാസത്തെ സമയം കൂടി വേണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് കോടതി വിജിലന്‍സിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്ലാന്റില്‍ ചെലവ് കുറഞ്ഞ മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നുവെന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക