Image

ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: രഹസ്യ വിചാരണ ആരംഭിച്ചു

Published on 05 February, 2013
ഡല്‍ഹി കൂട്ടമാനഭംഗക്കേസ്: രഹസ്യ വിചാരണ ആരംഭിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടമാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ രഹസ്യ വിചാരണ ആരംഭിച്ചു. സാകേതിലെ അതിവേഗ കോടതിയിലാണ് നടപടികള്‍. പെണ്‍കുട്ടിയുടെ സുഹൃത്ത് ഉള്‍പ്പെടെ നാലു സാക്ഷികളെ ഇന്നു വിസ്തരിക്കും. കേസിലെ അഞ്ചു പ്രതികള്‍ക്കെതിരെ കഴിഞ്ഞ ദിവസം കുറ്റം ചുമത്തിയിരുന്നു. കൊലപാതകം, കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, കവര്‍ച്ച എന്നിവ ഉള്‍പ്പെടെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 13 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക