Image

കോമണ്‍വെല്‍ത്ത്‌ അഴിമതി: കല്‍മാഡി അടക്കം 10 പേര്‍ക്കെതിരെ കുറ്റപത്രം

Published on 04 February, 2013
കോമണ്‍വെല്‍ത്ത്‌ അഴിമതി: കല്‍മാഡി അടക്കം 10 പേര്‍ക്കെതിരെ കുറ്റപത്രം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയുമായി ബന്ധപ്പെട്ട്‌ സംഘാടക സമിതി മുന്‍ ചെയര്‍മാന്‍ സുരേഷ്‌ കല്‍മാഡി അടക്കം 10 പേര്‍ക്കെതിരെ കുറ്റം ചുമത്തി. വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, ഗൂഢാലോചന തുടങ്ങിയവയാണ്‌ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്‌. ഡല്‍ഹി കോടതിയില്‍ 20ന്‌ വിചാരണ ആരംഭിക്കും.

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഡിജിറ്റല്‍ ടൈം ബോര്‍ഡ്‌ സ്ഥാപിക്കുന്നതിന്‌ സ്വിറ്റ്‌സര്‍ലണ്ടിലെ കന്‌പനിക്ക്‌ കരാര്‍ നല്‍കിയതില്‍ 90 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക