Image

കാര്‍ഗില്‍ യുദ്ധത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന് പിഎംഎല്‍-എന്‍

Published on 03 February, 2013
കാര്‍ഗില്‍ യുദ്ധത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്ന്  പിഎംഎല്‍-എന്‍
ലാഹോര്‍: കാര്‍ഗിലില്‍ 1999ല്‍ നടന്ന ഇന്ത്യാ- പാക് യുദ്ധവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ജുഡീഷല്‍ കമ്മീഷനെ കൊണ്ട് അന്വേഷണം നടത്തണമെന്ന് പാക്കിസ്ഥാനിലെ മുഖ്യ പ്രതിപക്ഷമായ പിഎംഎല്‍- എന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. 

കാര്‍ഗില്‍ യുദ്ധത്തിന്റെ ആസൂത്രകന്‍ മുന്‍ പാക് പട്ടാള മേധാവി പര്‍വേസ് മുഷാറഫ് ആയിരുന്നുവെന്ന റിട്ടയേഡ് സൈനിക ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ജുഡീഷല്‍ അന്വേഷണമെന്ന ആവശ്യവുമായി പിഎംഎല്‍-എന്‍ രംഗത്തെത്തിയിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെട്ട വസ്തുതകള്‍ ജനങ്ങള്‍ക്കു അറിയാന്‍ അവകാശമുണ്‌ടെന്നും ഇനിയും കാലതാമസം വരുത്താതെ ജുഡീഷല്‍ കമ്മീഷനെ അന്വേഷണത്തിനു നിയമിക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ഷഹബാസ് ഷരീഫ് ആവശ്യപ്പെട്ടു. കാര്‍ഗില്‍ ഓപ്പറേഷനില്‍ തന്റെ പങ്ക് എന്താണെന്നതിനേക്കുറിച്ച് മുഷാറഫ് ആവര്‍ത്തിച്ചു കള്ളംപറയുകയാണെന്ന് ഷരീഫ് ആരോപിച്ചു. ഇരുട്ടിനെ മറയാക്കി മുഷാറഫും സൈന്യത്തിലെ മൂന്നു ജനറല്‍മാരും ചേര്‍ന്നാണ് കാര്‍ഗില്‍ യുദ്ധത്തിനു തുടക്കമിട്ടതെന്ന ഐഎസ്‌ഐ അനാലിസിസ് വിഭാഗം തലവനായിരുന്ന ലഫ്.ജനറല്‍ ഷാഹിദ് അസീസ് നടത്തിയ വെളിപ്പെടുത്തലാണ് കാര്‍ഗില്‍ സംഭവം വീണ്ടും ചര്‍ച്ചാ വിഷയമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക