Image

മാലിയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് പിന്തുണയുമായി പാക് താലിബാന്‍

Published on 03 February, 2013
മാലിയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് പിന്തുണയുമായി പാക് താലിബാന്‍
പെഷവാര്‍: മാലിയില്‍ സര്‍ക്കാര്‍ സേനയുടെയും ഫ്രഞ്ച് സേനയുടെയും കടുത്ത ഏറ്റുമുട്ടല്‍ നേരിടുന്ന ഇസ്‌ലാമിസ്റ്റുകള്‍ക്ക് പിന്തുണയുമായി പാക് താലിബാന്‍ സംഘടനയായ തെഹ്‌രിക് ഇ താലിബാന്‍ രംഗത്തെത്തി. മാലിയിലെ ആശയസമരത്തില്‍ ഫ്രഞ്ച് സൈന്യം ഇടപെട്ടതിനെ സംഘടന അപലപിച്ചു.

സംഭവത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ മുസ്‌ലീം ലോകത്തോട് സംഘടന അഭ്യര്‍ഥിച്ചു. ഞായറാഴ്ച പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് മാലിയിലെ ഇസ്‌ലാമിസ്റ്റുകള്‍ക്ക് തെഹ്‌രിക് ഇ താലിബാന്‍ പിന്തുണ പ്രഖ്യാപിച്ചത്. സംഘടനാ വക്താവ് ഇസാനുള്ള ഇസാന്റെ പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശം വടക്കുപടിഞ്ഞാറന്‍ മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്തിക്കുകയായിരുന്നു. ഫ്രാന്‍സിന്റെ നടപടിക്ക് അമേരിക്കയുടെ പിന്തുണയുണ്‌ടെന്നും അവിശ്വാസികള്‍ ഒരുമിച്ച സാഹചര്യത്തില്‍ മുസ്‌ലീം ലോകവും ഒന്നിക്കേണ്ടതുണ്‌ടെന്നും സന്ദേശത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക