Image

ഇന്ധനവില നിശ്ചയിക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പെട്രോളിയം മന്ത്രി

Published on 03 February, 2013
ഇന്ധനവില നിശ്ചയിക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പെട്രോളിയം മന്ത്രി
ന്യൂഡല്‍ഹി: ഇന്ധനവില നിശ്ചയിക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇറക്കുമതിയുടെ അടിസ്ഥാനത്തില്‍ വാഹന ഇന്ധനവില നിശ്ചയിക്കുന്നത് അവസാനിപ്പിച്ച് കയറ്റുമതിയുടെ അടിസ്ഥാനത്തില്‍ വില നിശ്ചയിക്കണമെന്ന് ധനമന്ത്രാലയം ശിപാര്‍ശ ചെയ്തിരുന്നു. 

എന്നാല്‍ തീരുമാനം നടപ്പാക്കിയാല്‍ ഇന്ധന വിതരണം പ്രതിസന്ധിയിലാകുമെന്നാണ് എണ്ണകമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. വിലനിര്‍ണയ രീതി പെട്ടന്ന് മാറ്റുമ്പോള്‍ വിപണിയില്‍ ഉണ്ടാകാനിടയുള്ള പ്രത്യാഘതങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും അതിനാലാണ് വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടതെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക