Image

ആര്‍എസ്എസും ബാലഗോകുലവും ഹൈന്ദവ ആചാരങ്ങളെ സ്വന്തം പരിപാടിയാക്കി

Published on 03 February, 2013
ആര്‍എസ്എസും ബാലഗോകുലവും ഹൈന്ദവ ആചാരങ്ങളെ സ്വന്തം പരിപാടിയാക്കി
അമ്പലത്തിനു മുന്നില്‍ കമിഴ്കിടന്നു പ്രാര്‍ഥിക്കുന്ന ഹിന്ദുവാണ് താനെന്നും അമ്പലത്തില്‍ പോകാനും ശ്രീകൃഷ്ണ ജയന്തിയില്‍ പങ്കെടുക്കാനും രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും പി.സി. വിഷ്ണുനാഥ് എംഎല്‍എ. ഹൈന്ദവ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും സ്വന്തം പരിപാടിയാക്കി മാറ്റനാണ് ആര്‍എസ്എസും ബാലഗോകുലവും ശ്രമിക്കുന്നതെന്ന് വിഷ്ണുനാഥ് പറഞ്ഞു.

ഇക്കാര്യം ആദ്യം പറഞ്ഞതിന് പരസ്യമായ ഭീഷണിയും വീടിനു നേരെ കല്ലേറും ഉണ്ടായി. എന്നു കരുതി പറഞ്ഞതില്‍ നിന്നു പിന്നോട്ടു പോകാന്‍ തന്നെ കിട്ടില്ല. നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ആര്‍എസ്എസിന്റെ പോഷക സംഘടനയായ ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ഏറ്റെടുത്ത് സ്വന്തം പരിപാടിയാക്കി മാറ്റിയതിനെതിരെയാണ് പ്രതികരിച്ചത്. സ്വാമി വിവേകാന്ദനെ പോലുള്ള മഹാത്മക്കളെ സ്വന്തം ആളാക്കി മാറ്റാനാണ് ആര്‍എസ്എസ് ശ്രമം.

സങ്കുചിത താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണിത്. നബിദിനറാലിയുടെ നടത്തിപ്പിനെ കുറിച്ചു പറഞ്ഞാണ് ഇതിനെതിരെ ആര്‍എസ്എസ് പ്രതികരിക്കുന്നത്. നബിദിനറാലികള്‍ നടത്തുന്നത് ജമാഅത്തുകളാണ്. പോപ്പുലര്‍ഫ്രണ്ടോ എന്‍ഡിഎഫോ ക്യാംപസ് ഫണ്ടോ പിഡിപിയോ ഇത് ഏറ്റെടുത്താല്‍ എതിര്‍ക്കും. ഹൈന്ദവമതവും ഇസ്‌ലാം മതവും വര്‍ഗീയത ലക്ഷ്യം വയ്ക്കുന്നില്ലെങ്കിലും ആ പേരുകള്‍ ഉപയോഗിച്ച് വര്‍ഗീയത നടക്കുന്നുണ്ട്. ഇക്കാര്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ തുറന്നു പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക