Image

സ്‌കൂളുകള്‍ക്ക്‌ എയിഡഡ്‌ പദവി; കടുംപിടുത്തമില്ലെന്ന്‌ മുഹമ്മദ്‌ ബഷീര്‍

Published on 03 February, 2013
സ്‌കൂളുകള്‍ക്ക്‌ എയിഡഡ്‌ പദവി; കടുംപിടുത്തമില്ലെന്ന്‌ മുഹമ്മദ്‌ ബഷീര്‍
കോഴിക്കോട്‌: മലബാറിലെ 33 സ്‌കൂളുകള്‍ക്ക്‌ എയ്‌ഡഡ്‌ പദവി നല്‍കണമെന്ന്‌ കടുംപിടുത്തമില്ലെന്ന്‌ ലീഗ്‌ നേതാവി ഇ.ടി. മുഹമ്മദ്‌ ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്‌കൂളുകളിലെ അധ്യാപകരുടെ സേവന - വേതന അവകാശങ്ങള്‍ സംബന്ധിച്ചു മാത്രമാണ്‌ ലീഗ്‌ ആവശ്യം ഉന്നയിച്ചതെന്നും എയ്‌ഡഡ്‌ പദവി നല്‍കണമെന്നു പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

എയ്‌ഡഡ്‌ പദവി ആവശ്യം ഉള്‍പ്പടെ 33 സ്‌കൂളുകളുമായി ഉയര്‍ന്ന വിവാദങ്ങള്‍ മാധ്യമ സൃഷ്‌ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക