Image

പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ്‌ രാജ്യങ്ങളും

Published on 03 February, 2013
പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫ്‌ രാജ്യങ്ങളും
കുവൈറ്റ്‌ സിറ്റി: പ്രമേഹരോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളുടെ കൂട്ടത്തില്‍ കുവൈത്തും. ഗള്‍ഫ്‌ മേഖലയില്‍ കുവൈത്തിനെ കൂടാതെ സൗദി അറേബ്യ, ഖത്തര്‍,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ്‌ ലോകതലത്തില്‍ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ളവ. ദുബൈ ഇന്‍റര്‍നാഷനല്‍ എക്‌സിബിഷന്‌സ്‌ സെന്‍ററില്‍ കഴിഞ്ഞ രണ്ടു ദിനങ്ങളില്‍ നടന്ന അറബ്‌ ഹെല്‍ത്ത്‌ കോണ്‍ഫറന്‍സ്‌ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുള്ളത്‌.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ അധികരിച്ച്‌ വരുന്ന പ്രമേഹ രോഗം എന്നതായിരുന്നു സമ്മേളന വിഷയം. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന്‌ 200 ഓളം പ്രമേഹ നിയന്ത്രണ സംഘടനകള്‍ സമ്മേളനത്തില്‍ പങ്കടെുത്തു. ലണ്ടന്‍ ഇമ്പീരിയല്‍ കോളജ്‌ പ്രഫസര്‍ ഡോ. കരീം മീരാന്‍ മുഖ്യതിതിയായിരുന്നു. മേഖലയില്‍ വര്‍ധിച്ചുവരുന്ന പ്രമേഹ രോഗവും തുടര്‍ന്നുണ്ടാവുന്ന അപകടങ്ങളും നിയന്ത്രിക്കപ്പെടണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കി. പ്രമേഹം മുഖ്യമായും ഹൃദയ ധമനികളില്‍ അപകടം സൃഷ്ടിക്കുന്നതിനു പുറമേ അന്ധത, തലച്ചോറിലെ ആഘാതം, കിഡ്‌നി തകരാര്‍ എന്നിവക്കും കാരണമാവും. മധ്യ പൗരസ്‌ത്യ രാജ്യങ്ങളിലും വടക്കന്‍ ആഫ്രിക്കയിലും പ്രമേഹ രോഗം അധികരിക്കാനുള്ള കാരണങ്ങളില്‍ പ്രധാനമായും ക്രമമില്ലാത്ത ആഹാര രീതി, സഞ്ചാരത്തിന്‌ വാഹനങ്ങളെ അമിതമായി ആശ്രയിക്കല്‍ എന്നിവയാണെന്നും ഡോ. കരീം മീരാന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക