Image

കോണ്‍ഗ്രസില്‍ ശക്‌തമായ നേതൃത്വമില്ല: കെ. സുധാകരന്‍ എംപി

Published on 03 February, 2013
കോണ്‍ഗ്രസില്‍ ശക്‌തമായ നേതൃത്വമില്ല: കെ. സുധാകരന്‍ എംപി
കണ്ണൂര്‍: കോണ്‍ഗ്രസിലും കേന്ദ്ര സര്‍ക്കാരിലും ശക്‌തമായ നേതൃത്വമില്ലെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ കെ. സുധാകരന്‍ എംപി പ്രസ്‌താവിച്ചു. ഇതിന്റെ അഭാവം ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നു. രാജ്യം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ ശക്‌തമായൊരു കേന്ദ്ര സര്‍ക്കാരിന്റെ അഭാവമാണു ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നത്‌.

കരുത്തുറ്റ പ്രതിപക്ഷം ഇല്ലാത്തതു കൊണ്ടു മാത്രമാണു രാജ്യത്തു കോണ്‍ഗ്രസ്‌ പിടിച്ചു നില്‍ക്കുന്നത്‌. അല്ലാതെ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനത്തിന്റെ ചടുലത കൊണ്ടല്ല, എഫിഷ്യന്‍സി കൊണ്ടല്ല, ഡൈനാമിസം കൊണ്ടല്ല. സംസ്‌ഥാനങ്ങളെ കോര്‍ത്തിണക്കാന്‍ കഴിവുളള ശക്‌തമായ നേതൃത്വം ഇന്നു കോണ്‍ഗ്രസിലും കേന്ദ്ര സര്‍ക്കാരിലും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക