Image

സൂര്യനെല്ലി കേസിന്റെ തുടര്‍ നടപടികളില്‍ എ.ജിയെ ഒഴിവാക്കണം: പിണറായി

Published on 03 February, 2013
സൂര്യനെല്ലി കേസിന്റെ തുടര്‍ നടപടികളില്‍ എ.ജിയെ ഒഴിവാക്കണം: പിണറായി
പാലക്കാട്‌: സൂര്യനെല്ലി കേസിന്റെ തുടര്‍ നടപടികളില്‍ നിന്ന്‌ അഡ്വക്കേറ്റ്‌ ജനറലിനെ ഒഴിവാക്കണമെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നേരത്തെ പ്രതിഭാഗത്തിനു വേണ്‌ടി ഹാജരായ ആളാണ്‌ അഡ്വക്കേറ്റ്‌ ജനറലെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തില്‍ നിന്ന്‌ നിയമോപദേശം തേടാനുള്ള തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും പിണറായി പറഞ്ഞു.

കേസില്‍ തുടരന്വേഷണം നടത്തുന്ന കാര്യം അഡ്വക്കേറ്റ്‌ ജനറലിന്റെയും ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍സിന്റെയും നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്റെ പ്രസ്‌താവന പരാമര്‍ശിച്ചായിരുന്നു പിണറായി ഇക്കാര്യം ആവശ്യപ്പെട്ടത്‌. പാലക്കാട്‌ ഡിവൈഎഫ്‌ഐ യൂത്ത്‌ സെന്റര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്‍.

അതിനിടെ കേസില്‍ പി.ജെ കുര്യനെതിരേ അന്വേഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ വി.എസ്‌ അച്യുതാനന്ദന്‍ നിയമനടപടിക്ക്‌ ഒരുങ്ങുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിഞ്ഞ ശേഷം നിയമനടപടിയെടുക്കുമെന്ന്‌ വി.എസ്‌ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക