Image

ബീഹാറില്‍ 3 വയസുകാരിയെ പീഡിപ്പിച്ച യുവാവിന്‌ വധശിക്ഷ

Published on 02 February, 2013
ബീഹാറില്‍ 3 വയസുകാരിയെ പീഡിപ്പിച്ച യുവാവിന്‌ വധശിക്ഷ
പാറ്റ്‌ന: മൂന്നു വയസുകാരിയായ അനന്തരവളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ പ്രതിക്ക്‌ വധശിക്ഷ. സംഭവത്തില്‍ നാലു ദിവസത്തെ വിചാരണയ്‌ക്കൊടുവിലാണ്‌ ശിക്ഷ വിധിച്ചത്‌.

മൂന്നു വയസുകാരിയായ അനന്തരവളെ ലൈംഗിക പീഡനത്തിനു ഇരയാക്കിയ പ്രതിക്കാണ്‌ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്‌. കുട്ടിയെ മാനഭംഗപ്പെടുത്തുകയും സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്നാണ്‌ ഇയാള്‍ക്കെതിരെ കോടതിയില്‍ ചുമത്തപ്പെട്ട കുറ്റം. ജനുവരി 24നാണ്‌ സംഭവം നടന്നത്‌. 24 മണിക്കൂറിനുള്ളില്‍ പോലീസ്‌ അറസ്റ്റു ചെയ്‌ത പ്രതിയെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍നടപടികള്‍ വേഗത്തിലാക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക