Image

മതേതരവാദികള്‍ ജാതിപ്പേര്‌ ചേര്‍ത്ത്‌ നടക്കുന്നു: വെള്ളാപ്പള്ളി

Published on 02 February, 2013
മതേതരവാദികള്‍ ജാതിപ്പേര്‌ ചേര്‍ത്ത്‌ നടക്കുന്നു: വെള്ളാപ്പള്ളി
കോഴിക്കോട്‌: സംസ്ഥാനത്തെ അവഗണിക്കാനാവാത്ത രാഷ്ട്രീയ ശക്തിയായി എസ്‌എന്‍ഡിപി മാറുമെന്ന്‌ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്‌താവിച്ചു. രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചുകൊണേ്‌ടാ രക്തസാക്ഷികളെ സൃഷ്ടിച്ചോ അല്ല എസ്‌എന്‍ഡിപി രാഷ്ട്രീയ ശക്തിയാകുന്നത്‌. അര്‍ഹമായത്‌ ആരുടെയും കാല്‍ക്കീഴില്‍ വയ്‌ക്കാതെ നേടിയെടുക്കുക മാത്രമാണ്‌ ലക്ഷ്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്‌എന്‍ഡിപി സംഘടിപ്പിച്ച ഈഴവ- തിയ്യ മലബാര്‍ മഹാസംഗമം കോഴിക്കോട്‌ കടപ്പുറത്ത്‌ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജാതിപറയുന്നെന്നാരോപിച്ച്‌ സംഘടനയുടെ പ്രവര്‍ത്തനത്തെ തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ മഹാസംഗമം. തങ്ങളെ ജാതി സംഘടനകളെന്ന്‌ വിളിച്ചാക്ഷേപിക്കുന്നവര്‍ ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഒരിക്കലെങ്കിലും വായിക്കണം. ലീഗും എന്‍എസ്‌എസും മറ്റുസാമുദായിക സംഘടനകളും ലക്ഷ്‌മണ രേഖ ലംഘിച്ചവരാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക