Image

ഒളിഞ്ഞുനോട്ടവും കുറ്റകരം; 3 വര്‍ഷം തടവ്‌ ലഭിക്കും

Published on 02 February, 2013
ഒളിഞ്ഞുനോട്ടവും കുറ്റകരം; 3 വര്‍ഷം തടവ്‌ ലഭിക്കും
ന്യൂഡല്‍ഹി: ഒളിഞ്ഞുനോട്ടം,ദുരുദ്ദേശ്യത്തോടെ സ്‌പര്‍ശിക്കല്‍, അംഗവിക്ഷേപങ്ങള്‍, വാക്കുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയവയെ ലൈംഗികക്കുറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടിത്തി തടവ്‌ ലഭിക്കാവുന്ന കുറ്റമായി പരിഗണിക്കും. സ്‌ത്രീകള്‍ക്കുനേരേ നടക്കുന്ന ലൈംഗികാതിക്രമങ്ങള്‍ കര്‍ശനമായി കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിട്ട്‌ കൊണ്ടുവന്ന ഓര്‍ഡിനന്‍സിലാണ്‌ കര്‍ശന നിയമങ്ങള്‍. പരസ്യമായി സ്‌ത്രീയെ വസ്‌ത്രാക്ഷേപം ചെയ്‌താല്‍ മൂന്നുമുതല്‍ ഏഴുവരെ വര്‍ഷം തടവ്‌ ലഭിക്കാം. പൂവാലശല്യം കുറ്റമായി പരിഗണിക്കും. ഇമെയില്‍, ടെലിഫോണ്‍ തുടങ്ങിയവ മുഖേനയുള്ള ശല്യങ്ങളും ലൈംഗികക്കുറ്റങ്ങളുടെ പരിധിയില്‍ പെടും.

ബലാത്സംഗം ചെയ്യപ്പെടുന്ന സ്‌ത്രീയുടെ മുന്‍കാലചരിത്രം അപ്രസക്തമായിരിക്കുമെന്നതാണ്‌. തന്റെ അനുവാദം കൂടാതെയാണ്‌ ലൈംഗികബന്ധം നടത്തിയതെന്ന സ്‌ത്രീയുടെ മൊഴിയാവും അന്തിമം.

അതേസമയം, വിവാഹബന്ധത്തിനുള്ളില്‍ ഭര്‍ത്താവ്‌ നടത്തിയേക്കാവുന്ന ബലാത്സംഗത്തെ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന വര്‍മ കമ്മീഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ സ്വീകരിച്ചില്ല. സൈനികര്‍ നടത്തുന്ന ബലാത്സംഗങ്ങള്‍ കേസാക്കാന്‍ സര്‍ക്കാറിന്റെ അനുമതി വേണ്ട എന്ന ശുപാര്‍ശയും തള്ളി. ഇവ സാധാരണകോടതിയില്‍ കൈകാര്യം ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിച്ചില്ല. തന്റെ കമാന്‍ഡിന്‌ കീഴില്‍ നടക്കുന്ന ഇത്തരമൊരു സംഭവം തടയാതിരുന്നതിന്‌ സീനിയര്‍ ഓഫീസറെ ഉത്തരവാദിയാക്കുന്നതിനോടും സര്‍ക്കാര്‍ യോജിച്ചില്ല.

എന്നാല്‍, 'അപൂര്‍വങ്ങളില്‍ അപൂര്‍വമായ' ലൈംഗികാതിക്രമക്കേസുകളില്‍ വധശിക്ഷ നല്‍കാന്‍ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക