Image

കേസ് രാഷ്ട്രീയ പ്രേരിതം; കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന് പങ്ക്: പി.ജെ. കുര്യന്‍

Published on 02 February, 2013
കേസ് രാഷ്ട്രീയ പ്രേരിതം; കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന് പങ്ക്: പി.ജെ. കുര്യന്‍
തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ തന്നെ ബോധപൂര്‍വം കുടുക്കിയതാണെന്നും രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്‌ടെന്നും ആരോപണ വിധേയനായ പി.ജെ. കുര്യന്‍. കേസില്‍ ഗൂഡാലോചന നടത്തിയവരില്‍ ചില കോണ്‍ഗ്രസ് നേതാക്കളുമുണ്‌ടെന്ന് കുര്യന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് കുര്യന്റെ പ്രതികരണം. 

താന്‍ മൂലം അവസരം നഷ്ടപ്പെട്ടവരാണ് കേസില്‍ തന്നെ കുടുക്കാന്‍ കരുക്കള്‍ നീക്കിയത്. അവര്‍ ശക്തരാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തില്‍ തനിക്കൊപ്പം ദൈവമുണ്‌ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസിലെ പ്രതികളോടു തനിക്കെതിരെ മൊഴി നല്‍കാന്‍ കേസന്വേഷണ സംഘത്തിലുണ്ടായിരുന്ന കെ.കെ. ജോഷ്വ സമര്‍ദം ചെലുത്തിയതായും പറഞ്ഞു. ഇതേത്തുടര്‍ന്ന് ജോഷ്വയുടെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രതികളിലൊരാള്‍ സംരക്ഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചിരുന്നതായും കുര്യന്‍ വെളിപ്പെടുത്തി. 

സൂര്യനെല്ലിക്കേസില്‍ പുരന്വേണത്തിനു തയാറല്ലെന്നും കുര്യന്‍ പറഞ്ഞു. കോഴ നല്‍കിയാല്‍ കേസ് ഒതുക്കാമെന്ന് വാഗ്ദാനമുണ്ടായിരുന്നെന്നും ഇതിനായി ലക്ഷങ്ങളാണ് ആവശ്യപ്പെട്ടെന്നും കുര്യന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്റെ പേരിലായിരുന്നു കോഴ വാഗ്ദാനം. ഇതേത്തുടര്‍ന്ന് ഇയാളെ താന്‍ അറസ്റ്റു ചെയ്യിപ്പിച്ചതായും കുര്യന്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പിന്റെ പത്രികാസമര്‍പ്പണത്തിന് രണ്ടു ദിവസം മുമ്പാണ് തനിക്കതിരെ പരാതി വന്നത്. ഔദ്യോഗിക പരിപാടി ഇല്ലാത്ത ദിവസം തെരഞ്ഞെടുത്ത് തന്നെ കുടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു പറയുന്ന ദിവസം പൊതുപരിപാടികള്‍ ഇല്ലാത്തതിനാലാണ് പോലീസ് എസ്‌കോര്‍ട്ട് ഒഴിവാക്കിയത്. സഹതാപം തോന്നിയതുകൊണ്ടാണ് പെണ്‍കുട്ടിക്കെതിരായ കേസ് പിന്‍വലിച്ചത്. സിപിഎമ്മിന്റെ ഒരു ഉന്നത നേതാവാണ് പെണ്‍കുട്ടിയെ കൊണ്ട് എനിക്കെതിരെ മൊഴി നല്‍കിപ്പിച്ചതെന്നും കുര്യന്‍ പറഞ്ഞു.



കേസ് രാഷ്ട്രീയ പ്രേരിതം; കോണ്‍ഗ്രസിലെ പ്രബല വിഭാഗത്തിന് പങ്ക്: പി.ജെ. കുര്യന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക