Image

ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് മാലി സന്ദര്‍ശിച്ചു

Published on 02 February, 2013
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് മാലി സന്ദര്‍ശിച്ചു
ടിം ബുക്ടു: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒളാന്ദ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലി സന്ദര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ പിടിച്ചടക്കിയിരുന്ന ഇസ്‌ലാമിസ്റ്റുകളെ ഫ്രഞ്ച് സൈന്യത്തിന്റെ സഹായത്തോടെ നടത്തിയ പോരാട്ടത്തില്‍ മാലി തുരത്തിയോടിച്ചിരുന്നു. ഇതിനൊടുവിലാണ് ഒളാന്ദിന്റെ സന്ദര്‍ശനം. 

ഇസ്‌ലാമിസ്റ്റുകളില്‍ നിന്ന് പിടിച്ചെടുത്ത പുരാതന നഗരമായ ടിം ബുക്ടുവില്‍ ഫ്രഞ്ച് പ്രസിഡന്റ് സന്ദര്‍ശനം നടത്തി. മാലിയിലെ നിരവധി പ്രദേശങ്ങള്‍ കൈയടക്കിയ ഇസ്‌ലാമിസ്റ്റുകള്‍ തലസ്ഥാനമായ ബമാക്കോയിലേക്ക് നീങ്ങിയതിനെ തുടര്‍ന്നാണ് ഫ്രഞ്ച് സൈന്യം ഇടപെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക