Image

ജപ്പാനില്‍ ശക്തമായ ഭൂചലനം

Published on 02 February, 2013
ജപ്പാനില്‍ ശക്തമായ ഭൂചലനം
ടോക്കിയോ: ജപ്പാനിലെ ഹൊക്കെയ്‌ദോ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. പ്രാദേശിക സമയം, രാത്രി 11.17ഓടെയാണ് ഭൂചലനമുണ്ടായത്. ടോക്കിയോ അടക്കമുള്ള നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു 120 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും സുനാമി ഭീഷണിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക